സുനന്ദ പുഷ്‌ക്കറിന്റെ മരണം കൊലപാതകമെന്ന് ഡല്‍ഹി പോലീസ് സ്ഥിരീകരിച്ചു ; തരൂരിനെ ചോദ്യം ചെയ്യും

ദില്ലി: മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം കൊലപാതകമാണെന്നു ദില്ലി പൊലിസ്.ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസിയാണ് ഇക്കാര്യം അറിയിച്ചത്.സുനന്ദയുടെ മരണം ആത്മഹത്യയെന്നായിരുന്നു ദില്ലി പൊലിസ് നേരത്തെ പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ടും തയാറാക്കിയിരുന്നു. ഇപ്പോള്‍ കൊലപാതകത്തിനു ദില്ലി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുനന്ദയ്ക്കു വിഷം നല്‍കി കൊല്ലുകയായിരുന്നെന്നാണു പൊലിസ് പറയുന്നത്. വിഷം നല്‍കുകയോ കുത്തിവയ്ക്കുകയോ ആകാം ചെയ്തത്. മെഡിക്കല്‍, ഫൊറന്‍സിക് റിപ്പോര്‍ട്ടുകളില്‍ ഇതു പറയുന്നുണ്ടെന്നും പൊലിസ് പറയുന്നു.ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയുമെന്നും ശശി തരൂരിനെ ചോദ്യം ചെയുമെന്നും പോലീസ് പറഞ്ഞു.ഇക്കഴിഞ്ഞ ജനുവരി 17 നാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

You must be logged in to post a comment Login