സുന്ദരമായ പാദങ്ങള്‍ക്ക്

legs00
വൃത്തിയുള്ളതും സുന്ദരവുമായ കാലുകള്‍ക്കു നാം ഏറെ ശ്രദ്ധിക്കണം. മുഖം നാം സംരക്ഷിക്കുന്നതുപോലെ തന്നെ വൃത്തിയായി കാത്ത് സൂക്ഷിക്കേണ്ട ഒന്നാണ് കാല്‍ പാദങ്ങളും. കാല്‍പാദത്തിന്റെ സംരക്ഷണത്തിന് നമ്മള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ദിവസവും രണ്ടു പ്രാവശ്യം കാലുകള്‍ സോപ്പും വെള്ളവുമുപയോഗിച്ചു കഴുകണം. രാവിലെ എണീറ്റ ഉടനെയും രാത്രി കിടക്കുന്നതിനു മുന്‍പും. ഗ്ലിസറിന്‍ അടങ്ങിയ സോപ്പായാല്‍ നല്ലത്. ഉപ്പൂറ്റി വിണ്ടുകീറുന്നതു സാധാരണ കണ്ടുവരുന്ന കാര്യമാണ്. പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച് ഉരച്ചു കഴുകിയാല്‍ ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാം.

കുളിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പു പാദങ്ങള്‍ സോപ്പു വെള്ളത്തില്‍ മുക്കിവയ്ക്കണം. തുടര്‍ന്ന് ഉപ്പൂറ്റിയിലെയും കാല്‍പ്പാദങ്ങളിലെയും കട്ടിയുള്ള ചര്‍മം പ്യൂമിസ് സ്റ്റോണ്‍ ഉപയോഗിച്ച് ഉരച്ചു കഴുകണം. കുളിക്കുമ്പോള്‍ പഴയ ടൂത്ത് ബ്രഷോ സ്പഞ്ചോ ഉപയോഗിച്ചു വിരലുകള്‍ക്കിടയും നഖങ്ങളും വൃത്തിയാക്കുകയും വേണം. കുളികഴിഞ്ഞു കാലുകളില്‍ ബേബി ഓയില്‍ പുരട്ടുന്നത് ചര്‍മം മൃദുവാകാനും മനോഹരമാക്കാനും സഹായിക്കും.

You must be logged in to post a comment Login