സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സംഘമിത്രയുടെ ഔദ്യോഗിക പ്രഖ്യാപനം കാന്‍സ് മേളയില്‍

ബാഹുബലിയെ വെല്ലാന്‍ തമിഴില്‍ നിന്നൊരു ബ്രഹ്മാണ്ഡം വരുന്നു. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സംഘമിത്രയാണ് വന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്നത്. ശ്രുതി ഹാസന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ ജയം രവി, ആര്യ എന്നിവരാണ് നായകന്മാര്‍. എ ആര്‍ റഹ്മാന്‍ ആണ് സംഗീത സംവിധായകന്‍. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

400 കോടിയാണ് ബഡ്ജറ്റ്. ബാഹുബലി പോലെ രണ്ടുഭാഗങ്ങളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നടക്കും. പ്രഖ്യാപനത്തില്‍ ബാഹുബലിയെ പിന്നിലാക്കുന്ന സിനിമയെന്ന പ്രതീതി ജനിപ്പിക്കാനാണ് സംഘമിത്രാ ടീമിന്റെ ശ്രമം.

എഡി എട്ടാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. സ്വന്തം രാജ്യത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് ചിത്രം. തമിഴ് ചരിത്രത്തില്‍ ഇതുവരെ ആരും കൈവയ്ക്കാത്ത മേഖലകളാണ് ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്. സിനിമ ഇപ്പോള്‍ പ്രിപ്രൊഡക്ഷന്‍ സ്റ്റേജിലാണ്.

ശ്രീ തെട്രല്‍ ഫിലിംസാണ് നിര്‍മാണം. ബാഹുബലി രണ്ട് വിഎഫ്എക് സൂപ്പര്‍വൈസറായിരുന്ന കമലാകണ്ണന്‍ ആണ് സംഘമിത്രയുടെയും വിഎഫ്എക്സ് നേതൃത്വം നല്‍കുന്നത്. ബാഹുബലിക്ക് മുകളില്‍ നില്‍ക്കുന്ന ചിത്രമെന്നാണ് സുന്ദര്‍ സി പറയുന്നത്.

You must be logged in to post a comment Login