സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി

സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി. ‘സൂര്യവെളിച്ചമാണ് മികച്ച അണുനാശിനി’ എന്നുപറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി തത്സമയ സംപ്രേഷണത്തിന് അനുമതി നൽകിയത്. ഇതിനായി ആർട്ടിക്കിൾ 145 ൽ പുതിയ നിയമങ്ങൾ രൂപീകരിക്കുമെന്നും കോടതി പറഞ്ഞു.

ജൂലൈ 9 ന് അറ്റോർണി ജനറൽ കെകെ വെണുഗോപാൽ അധ്യക്ഷനായ ബെഞ്ച് പീഡനം, വിവാഹമോചനം എന്നിവയ്ക്ക പുറമെയുള്ള കേസുകളിൽ കോടതി നടപടി തത്സമയ സംപ്രേഷണം ചെയ്യാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കോടതി നടപടികൾ സുതാര്യമാക്കാനും കേസിൽ ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ എന്തൊക്കെ പറഞ്ഞുവെന്നുമെല്ലാം അറിയാൻ കോടതി നടപടികളുടെ തത്സമയ സംപ്രേഷണം സഹായിക്കുമെന്നും കോടതി പറഞ്ഞു.

You must be logged in to post a comment Login