സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞു, ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധവുമായി മുതിര്‍ന്ന ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം

ന്യൂഡല്‍ഹി: സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. പ്രതിഷേധം ചീഫ് ജസ്റ്റിസിനെതിരെയാണ്. ഒട്ടും സന്തോഷത്തോടെയല്ല ഇതിന് തുനിഞ്ഞത്. സുപ്രീംകോടതി ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും ജ.ചെലമേശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് എതിർപ്പു പ്രകടിപ്പിച്ചാണ് സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാര്‍ വാർത്താസമ്മേളനം നടത്തിയത്. ജസ്റ്റിസുമാരായ ജെ. ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോകൂർ, കുര്യൻ ജോസഫ് എന്നിവരാണ് കോടതിക്കു പുറത്ത് വാർത്താസമ്മേളനം വിളിച്ചത്. ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ വസതിയിലാണ് ജഡ്ജിമാർ മാധ്യമങ്ങളെ കണ്ടത്.

രണ്ടു കോടതികൾ നിർത്തിവച്ചാണ് നാലു ജഡ്ജിമാർ വാർത്താസമ്മേളനം വിളിച്ചത്.

ഇപ്പോൾ നടക്കുന്നത് അസാധാരണ സംഭവമമെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വർ പറഞ്ഞു. ഒട്ടും സന്തോഷത്തോടെയല്ല വാർത്താ സമ്മേളനം വിളിച്ചത്. ∙ സുപ്രീംകോടതിയുടെ ഭരണസംവിധാനം ക്രമത്തില്ല. കോടതി ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ ജനാധിപത്യം തകരും. ∙ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി രാവിലെ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ജനങ്ങൾക്കു മുന്നിലെത്തുന്നത്. കോടതിയോടും രാജ്യത്തോടുമാണ് ഞങ്ങളുടെ ഉത്തരവാദിത്തം. ജഡ്ജിമാര്‍ വ്യക്തമാക്കി.

ഞങ്ങൾക്ക്​ രാജ്യത്തോടും സുപ്രീം കോടതിയോടും ഉത്തരവാദിത്തമുണ്ട്​. അതിനാലാണ്​ പ്രശ്​നങ്ങൾ രാജ്യത്തെ അറിയിക്കാൻ തീരുമാനിച്ചത്​. ഇൗ സ്​ഥാപനം നിലനിൽക്കണം. ഭരണം കുത്തഴിഞ്ഞ നിലയിലാണ്​. കാര്യങ്ങൾ വ്യവസ്​ഥയിലല്ല നീങ്ങുന്നതെന്ന്​ ചീഫ്​ ജസ്​റ്റിസിനെ കണ്ട്​ കത്ത്​ നൽകിയിരുന്നു. കേസുകൾ തീരുമാനിക്കുന്നതിലും കൊളീജിയം നിയമനത്തിലും വിയോജിപ്പുകൾ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ അത്​ അദ്ദേഹം ചെവിക്കൊള്ളാൻ തയാറായില്ല. അതിനാൽ രാജ്യത്തോട്​ പറയുന്നുവെന്നുമാണ് ചേലമേശ്വർ അറിയച്ചത്. ചീഫ്​ ജസ്​റ്റിസിന്​ നൽകിയ കത്ത്​ മാധ്യമങ്ങൾക്ക്​ വിതരണം ചെയ്യുമെന്നും ചേലമേശ്വർ അറിയിച്ചു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

You must be logged in to post a comment Login