സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഡല്‍ഹി ഒരുങ്ങി;രാഷ്ട്രം സുരക്ഷാവലയത്തിനുളളില്‍

ന്യൂഡല്‍ഹി: രാജ്യം 67-ാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങളിലേക്കു നീങ്ങുമ്പോള്‍ തലസ്ഥാന നഗരി സുരക്ഷാ വലയത്തില്‍. ചുവപ്പ് കോട്ടയടക്കം ന്യൂഡല്‍ഹിയിലെ തന്ത്രപ്രധാന ഇടങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനുകളിലും റെയില്‍വെ സ്‌റ്റേഷനുകളിലും സിഐഎസ്എഫ് പരിശോധന കര്‍ശനമാക്കി.അതിര്‍ത്തി റോഡുകളടക്കുകയും ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

securutപ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചുവപ്പു കോട്ടയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കി. 80 കമ്പനി അര്‍ദ്ധ സൈനിക വിഭാഗത്തിനും ഇന്ത്യന്‍ പട്ടാളത്തിനുമാണ് ചുവപ്പു കോട്ടയുടെ സുരക്ഷാ ചുമതല. ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, സിആര്‍പിഎഫ് എന്നീ അര്‍ദ്ധസൈനിക വിഭാഗത്തിനാണ് കോട്ടയ്ക്ക് പുറത്തെ സുരക്ഷാ ചുമതല. എന്‍എസ്ജി കമാന്‍ഡോകള്‍ക്കാണ് പതാക ഉയര്‍ത്തുന്നിടത്തെ ചുമതല.

You must be logged in to post a comment Login