സുരക്ഷ കര്‍ശനമാക്കി മാരുതി സുസുക്കി; പുതിയ മോഡലുകളില്‍ ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് ഉള്‍പ്പെടുത്തും

swift-dzire-tour

ഇന്ത്യയിലെ മുന്‍നിര കാര്‍നിര്‍മാതാവായ മാരുതി സുസുക്കി വാഹനങ്ങളിലെ സുരക്ഷ കര്‍ശനമാക്കുന്നു. നെക്‌സ വഴി വിറ്റഴിക്കപ്പെടുന്ന എല്ലാ വാഹനങ്ങള്‍ക്കും ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ് എന്നീ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളെങ്കിലും ഉള്‍പ്പെടുത്തുമെന്നുള്ള തീരുമാനമാണ് കൈകൊണ്ടിരിക്കുന്നത്. ഇതുവരെ വലിയ സുരക്ഷാക്രമീകരണങ്ങളൊന്നും നടത്തപ്പെടാത്ത സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ ഇത്തരത്തിലുള്ള സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി.

ഇനിയങ്ങോട്ട് ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഉള്‍പ്പെടുത്തിയായിരിക്കും സ്വിഫ്റ്റിന്റെ എല്ലാ വേരിയന്റുകളിലും പുറത്തിറക്കുക. എല്‍എക്‌സ്‌ഐ, എല്‍ഡിഐ, വിഎക്‌സ്‌ഐ, വിഡിഐ, സെഡ്എക്‌സ്‌ഐ, സെഡ്ഡിഐ എന്നീ വേരിയന്റുകളിലാണിപ്പോള്‍ സ്വിഫ്റ്റ് ഹാച്ച്ബാക്ക് ലഭ്യമായിട്ടുള്ളത്. നിലവില്‍ സ്വിഫ്റ്റിന്റെ സെഡ് വേരിയന്റില്‍ മാത്രമാണ് ഡ്യുവല്‍ എയര്‍ബാഗ് നല്‍കിയിട്ടുള്ളത്. തുടര്‍ന്നങ്ങോട്ട് എല്ലാ വേരിയന്റുകള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുമെന്നാണ് കമ്പനി അറിയിപ്പ്.

അടുത്തിടെ സിയാസ്, ബലെനോ മോഡലുകളില്‍ ഐഎസ്ഒഫിക്‌സ് മൗണ്ടുകള്‍ ഓഫര്‍ ചെയ്ത് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. കുട്ടികള്‍ക്കായി സീറ്റുകളില്‍ പ്രത്യേകം ഉറപ്പിക്കാന്‍ കഴിയുന്ന ഇത്തരം സംവിധാനം എസ്‌ക്രോസ് മോഡലുകള്‍ക്കും ലഭ്യമാക്കുന്നതായിരിക്കും. മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ വഴി വിറ്റഴിക്കുന്ന എല്ലാ മോഡലുകള്‍ക്കും എബിഎസ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ഐഎസ്ഒഫിക്‌സ് മൗണ്ട് തുടങ്ങിയ സ്റ്റാന്‍ഡേഡ് സേഫ്റ്റി ഫീച്ചറുകളെങ്കിലും ഉണ്ടായിരിക്കുന്നതായിരിക്കും.

You must be logged in to post a comment Login