സുരേഷ് റെയ്‌നയുടെ വെടിക്കെട്ട് പ്രകടനത്തില്‍ ഗുജറാത്തിന്റെ സിംഹ പടയ്ക്ക് രണ്ടാം വിജയം

SURESH-RAINA
കൊല്‍ക്കത്ത: സുരേഷ് റെയ്‌നയുടെ ബാറ്റിംഗ് ഗര്‍ജ്ജനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് മുട്ടുക്കുത്തി. ഇതോടെ ഗുജറാത്ത് ലയണ്‍സ് ഐപിഎല്‍ലെ രണ്ടാം വിജയം കൈപിടിയിലൊതുക്കി. കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിനെ നാല് വിക്കറ്റിനാണ് സുരേഷ് റെയ്‌ന നയിച്ച പട കീഴടക്കിയത്. സ്‌കോര്‍, കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ചിന് 187 റണ്‍സ് നേടിയപ്പോള്‍ 18.2 ഓവറില്‍ ആറ് വിക്കറ്റിന് 188 റണ്‍സ് ഗുജറാത്ത് ലയണ്‍സ് നേടി.

46 പന്തില്‍ 84 റണ്‍സ് നേടിയ നായകന്‍ സുര്ഷ് റെയ്‌നയും, 15 പന്തില്‍ 31 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും 17 പന്തില്‍ 33 റണ്‍സ് നേടിയ ബ്രെണ്ടന്‍ മക്കെല്ലവുമാണ് ഗുജറാത്തിന് വിജയ കുതിപ്പ് നല്‍കിയത്.

ആദ്യ ബാറ്റ് ചെയ്ത കൊല്‍ക്കത്ത റോബിന്‍ ഉത്തപ്പയുടെ മികച്ച ബാറ്റിംങ്ങ് പിന്‍ബലത്തില്‍ മികച്ച സ്‌കോര്‍ നേടിയിരുന്നു. 48 പന്തില്‍ നിന്നും 72 റണ്‍സാണ് റോബിന്‍ ഉത്തപ്പ നേടിയത്. 17 പന്തില്‍ 42 റണ്‍സുമായി സുനില്‍ നരേനും, 28 പന്തില്‍ 33 റണ്‍സ് നേടി നായകന്‍ ഗൗതം ഗംഭീറും കൊല്‍ക്കത്തയ്ക്ക് ഭേദപ്പെട്ട തുടക്കം നല്‍കി. ഓപ്പണിങ് വിക്കറ്റില്‍ നരേന്‍ ,ഗംഭീര്‍ കൂട്ടുക്കെട്ട് സഖ്യം 3.2 ഓവറില്‍ 45 റണ്‍സ് കരസ്ഥമാക്കിയിരുന്നു. രണ്ടാം വിക്കറ്റില്‍ ഉത്തപ്പയും, ഗംഭീറും ചേര്‍ന്ന് 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login