സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

Sushma Swaraj, Sushma Swaraj kidney, Sushma Swaraj kidney failure, Swaraj kidney failure, kidney failure, Telugu Desam party, india news

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. എയിംസ് ഡയറക്ടര്‍ എം.സി.മിശ്ര. മുതിര്‍ന്ന ഡോക്ടര്‍മാരായ വി.കെ.ബന്‍സല്‍, വി.സീനു, നെഫ്രോളജി വിദഗ്ദ്ധന്‍ സന്ദീപ് മഹാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയ അഞ്ചു മണിക്കൂര്‍ നീണ്ടുനിന്നു.

രാവിലെ 9 മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.30 ഓടെ അവസാനിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം സുഷമയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ മന്ത്രിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. സുഷമയുടെ ബന്ധുവല്ലാത്ത ജീവിച്ചിരിക്കുന്ന ഒരാളുടെ വൃക്കയാണ് സുഷമയ്ക്ക് വെച്ചുപിടിപ്പിച്ചത്.

ദീര്‍ഘനാളായി പ്രമേഹ രോഗിയായിരുന്നു സുഷമ സ്വരാജിനെ നവംബര്‍ ഏഴിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കകള്‍ തകരാറിലായതോടെ ഡയാലിസിസിന് വിധേയ ആക്കുകയുമായിരുന്നു. ആഴ്ചയില്‍ മൂന്ന് തവണയാണ് ഡയാലിസിസ് നടത്തിയിരുന്നത്.

You must be logged in to post a comment Login