സൂപ്പര്‍ ടെന്‍ ഇന്ത്യ “സൂപ്പറാക്കി”

മിര്‍പൂര്‍ : അമിത് മിശ്രയുടെ നേതൃത്വത്തിലുള്ള സ്പിന്‍ നിരയും കോഹ്ലിയുടെ നേതൃത്വത്തിലുള്ള ബാറ്റിംഗ് നിരയും ചേര്‍ന്നപ്പോള്‍ ട്വന്റി 20 ലോകകപ്പില്‍ പാരമ്പര്യ വൈരികളായ പാകിസ്താനെ തുരത്തി ഇന്ത്യക്ക് വിജയത്തോടെ തുടക്കം.  ലോകകപ്പിലെ സൂപ്പര്‍ ടെന്‍ റൗണ്ടിലെ ഉദ്ഘാടന മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 20 ഓവറില്‍ 7 വിക്കറ്റിന് 130 റണ്‍സില്‍ തളച്ചു.മറുപടി ബാറ്റിംഗിനിറങ്ങ്ിയ  ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യത്തിചേക്ക് കുതിച്ചു.താരനിബിഢമായ പാക് ബാറ്റിങ് നിരയെ വരച്ചവരയില്‍ നിര്‍ത്തിയ ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ മികച്ചുനിന്ന അമിത് മിശ്ര 22 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുക്കുകയും കളിയിലെ കേമനാകുകയും ചെയ്തു.ബാറ്റ്‌സ്മാന്‍മാരില്‍ 32 പന്തില്‍ 36 റണ്‍സെടുത്ത വിരാട് കോലിയും 28 പന്തില്‍ 35 റണ്‍സെടുത്ത സുരേഷ് റെയ്‌നയും മികച്ചുനിന്നു.  നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 66 റണ്‍സാണ്. ടി 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇത് നാലാം തവണയാണ് ഏറ്റുമുട്ടുന്നത്. നാല് മല്‍സരത്തിലും ഇന്ത്യ ജയിച്ചു.
ഇന്ത്യന്‍ ഓപ്പണര്‍മാര്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും കരുതലോടെയാണ് തുടങ്ങിയത്. ഹഫീസിന്റെ ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍, നാലാം ഓവറില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആക്രമണം തുടങ്ങി. പേസ് ബൗളര്‍ ജുനൈദേ ഖാന്റെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ രോഹിത് അടുത്ത പന്തില്‍ മുന്നോട്ടുകയറി പോയന്റിന് മുകളിലൂടെ സിക്‌സറടിച്ചു. അടുത്ത ഓവര്‍ എറിയാനെത്തിയ പാകിസ്താന്റെ സ്‌്രൈടക്ക് ബൗളര്‍ ഓഫ് സ്പിന്നര്‍ അജ്മലിനെ ധവാനും കൈകാര്യംചെയ്തു. മൂന്ന് ബൗണ്ടറിയാണ് അജ്മലിന്റെ ഈ ആദ്യ ഓവറില്‍ ധവാന്‍ നേടിയത്. ഇന്ത്യന്‍ സ്‌കോര്‍ അനായാസം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കെ അനാവശ്യ സാഹസത്തിന് മുതിര്‍ന്നാണ് ധവാന്‍ പുറത്തായത്. അപ്പര്‍ കട്ട് ഉള്‍പ്പെടെയുള്ള ഷോട്ടുകള്‍ക്ക് ശ്രമിച്ചുകൊണ്ടിരുന്ന ഉമര്‍ ഗുല്ലിന്റെ ഷോട്ട് ബോളിന് ഇരയാകുമായിരുന്നു. 28 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 30 റണ്‍സാണ് ഗുല്‍ നേടിയത്. അജ്മലിന്റെ പന്തിന്റെ ടേണ്‍ തിരിച്ചറിയാതെ കട്ട്‌ഷോട്ടിന് ശ്രമിച്ച രോഹിതും (21 പന്തില്‍ 24) പുറത്തായപ്പോള്‍ പാക് താരങ്ങള്‍ക്ക് പ്രതീക്ഷയും ആവേശവും കൈവന്നു. ആവേശത്തള്ളിച്ചയില്‍ അവര്‍ യുവരാജിനെയും വീഴ്ത്തി. പഴയ ഫോമിന്റെ നിഴല്‍ മാത്രമായ യുവിയെ ബിലാവല്‍ ഭട്ടി ക്ലീന്‍ബൗള്‍ ചെയ്യുകയായിരുന്നു. അതിനു ശേഷമായിരുന്നു റെയ്‌നയും കോലിയും ചേര്‍ന്ന വിജയ സഖ്യം രൂപം കൊണ്ടത്.

You must be logged in to post a comment Login