സൂര്യനമസ്‌കാരം മുസ്ലീങ്ങളുടെ നമസ്‌കാരത്തിന് തുല്യമെന്ന് യോഗി ആദിത്യനാഥ്; അതിനെ എതിര്‍ക്കുന്നവര്‍ സമൂഹത്തെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ ശ്രമിക്കുന്നു Web Desk

ലഖ്‌നോ: സൂര്യനമസ്‌കാരം മുസ്ലീങ്ങളുടെ നമസ്‌കാരത്തിന് തുല്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സൂര്യനമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ സമൂഹത്തെ വര്‍ഗീയമായി വേര്‍തിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സൂര്യനെ വണങ്ങുന്നത് മതസൗഹാര്‍ദത്തിന്റെ ഉദാത്തമാതൃകയാണ്. പ്രാണായാമം ഉള്‍പ്പെടെ സൂര്യനമസ്‌കാരത്തിന്റെ വ്യത്യസ്ത മുറകളും ആസനങ്ങളും മുസ്ലീങ്ങളുടെ നമസ്‌കാരത്തിന് സമാനമാണ്. മുസ്ലീം സഹോദരങ്ങളുടെ നമസ്‌കാരവും സൂര്യനമസ്‌കാരവും സമാനമായിട്ടും ആരും ഇവയെ ഒന്നിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചില്ലെന്നും ആദിത്യനാഥ് പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന യു.പി യോഗ മഹോത്സവിന്റെ ഉദ്ഘാടനദിനത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

2014ന് മുമ്പ് യോഗയെക്കുറിച്ച് സംസാരിക്കുന്നതേ വര്‍ഗീയമായിരുന്നു. എന്നാല്‍ യോഗയെ ജനകീയമാക്കാന്‍ മോദി മുന്‍കൈയെടുത്തതോടെ കാര്യങ്ങള്‍ മാറിയെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു

You must be logged in to post a comment Login