സെന്‍കുമാറിനെതിരെ 135 കേസുകള്‍; ഐ.ജി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

സെന്‍കുമാറും ഡോ കെഎസ്. രാധാകൃഷ്ണനും കര്‍മസമിതി നേതാക്കളാണ്. ഹര്‍ത്താലില്‍ അക്രമങ്ങളോ പൊതുസ്വത്തിനു നാശമോ ഉണ്ടായാല്‍ ആഹ്വാനം ചെയ്തവരുടെ പേരില്‍ കേസെടുക്കണമെന്ന ഹൈക്കോടതി വിധിയാണ് ഇവരുടെ കാര്യത്തില്‍ നടപ്പാക്കിയതെന്ന് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതീപ്രവേശവിധിയേത്തുടര്‍ന്നു ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിലാണ് അക്രമങ്ങളുണ്ടായത്.

തിരുവനന്തപുരം സിറ്റി-രണ്ട്, തിരുവനന്തപുരം റൂറല്‍-ഏഴ്, കൊല്ലം സിറ്റി-48, കൊല്ലം റൂറല്‍-24, പത്തനംതിട്ട-54 എന്നിങ്ങനെയാണു സെന്‍കുമാറിനും രാധാകൃഷ്ണനുമെതിരായ കേസുകളുടെ എണ്ണം. ഹര്‍ത്താല്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സെന്‍കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അക്രമങ്ങളുമായി ബന്ധമുള്ളതിനു തെളിവില്ലെങ്കിലും ഹൈക്കോടതി വിധിപ്രകാരം അവര്‍ പ്രതികളാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

You must be logged in to post a comment Login