സെന്‍സെക്‌സ് കുതിച്ചു: 355 പോയന്റ് നേട്ടം

 

മുംബൈ: ആഗോള വിപണിയിലെ മുന്നേറ്റം രാജ്യത്തെ ഓഹരി സൂചികകള്‍ക്ക് കരുത്തേകി. സെന്‍സെക്‌സ് 355.01 പോയന്റ് നേട്ടത്തില്‍ 31715.64ലിലും നിഫ്റ്റി 105.25 പോയന്റ് ഉയര്‍ന്ന് 9771.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1540 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1103 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഭാരതി എയര്‍ടെല്‍, ടിസിഎസ്, വിപ്രോ, സണ്‍ഫാര്‍മ, ലുപിന്‍, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും ഐടിസി, മാരുതി സുസുകി, ഇമാമി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

You must be logged in to post a comment Login