സെയ്ഫും കരീനയും വീണ്ടും ഒന്നിക്കുന്നു

ബോളിവുഡ് താരദമ്പതികളായ സെയ്ഫും കരീനയും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിക്കുന്നു. ഹാപ്പി എന്‍ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് വിവാഹശേഷം ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്.നായികയായല്ല,ഗസ്റ്റ് റോളില്‍ ഐറ്റം നമ്പരുമായാവും കരീന എത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.

saif_ali_khanവിവാഹത്തിന് ശേഷവും ഇരുവരും സിനിമയില്‍ സജീവമായിരുന്നു.കരീന മറ്റ് നായകന്മാര്‍ക്കൊപ്പം അഭിനയിക്കുന്നതാണ് തനിക്കിഷ്ടമെന്ന് സെയ്ഫ് നേരത്തെ പറഞ്ഞിരുന്നു. അതേപോലെ സെയ്ഫും മറ്റു നായികമാരെ പ്രണയിക്കട്ടെ എന്ന നിലപാടിലായിരുന്നു കരീനയും.എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരുമിക്കുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല.

നേരത്തെ കുര്‍ബാന്‍, ഏജന്റ് വിനോദ് എന്നീ ചിത്രങ്ങളിലൂടെ ഇരുവരും ഒന്നിച്ചിട്ടുണ്ടെങ്കിലും രണ്ട് ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. ഏജന്റ് വിനോദായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.

You must be logged in to post a comment Login