സെലേറിയൊ വരുന്നു

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പുതിയ ഹാച്ച്ബാക്ക് സെലേറിയൊ വരുന്നു.  അടുത്ത മാസം നടക്കുന്ന ഓട്ടോ എക്‌സ്‌പോയിലാണ് സെലേറിയൊയുടെ അരങ്ങേറ്റം. വൈഎല്‍ സെവന്‍ എന്ന കോഡ് നാമത്തിലാണ് വാഹനം അറിയപ്പെടുന്നത്.

ഫിലിപ്പീന്‍സ് പോലുള്ള ചില വിപണികളില്‍ എ സ്റ്റാറിനു സുസുക്കി ഉപയോഗിച്ചുവരുന്ന വ്യാപാര നാമമാണ് സെലേറിയൊ.
ഇന്ത്യയിലും എ സ്റ്റാറിന്റെ പകരക്കാരനാവുകയാണ് സെലേറിയൊയുടെ ദൗത്യം. ഒപ്പം കളമൊഴിഞ്ഞ സെന്‍ എസ്റ്റിലോ സൃഷ്ടിച്ച വിടവ് നികത്തുകയെന്നതും പുതിയ കാറിന്റെ ദൗത്യമാണ്.
CELERIO
മാരുതി സുസുക്കിയുടെ കെ ശ്രേണിയില്‍പ്പെട്ട പെട്രോള്‍ എഞ്ചിനാവും സെലേറിയൊയ്ക്കു കരുത്തു പകരുന്നത്. എന്നാല്‍ പുതിയ സെലേറിയൊയില്‍ കൂടുതല്‍ കാര്യക്ഷമതയ്ക്കായി പരിഷ്‌കരിച്ച ട്യൂണിങ്ങുള്ള, ഒരു ലിറ്റര്‍ കെ 10 എഞ്ചിനാവും ഇടംപിടിക്കുകയെന്നാണു സൂചന.

You must be logged in to post a comment Login