സെല്ലുലാര്‍ കണക്ടിവിറ്റിയുമായി ആപ്പിള്‍ വാച്ച് 3

ടെക്ക് ഭീമന്‍ സ്റ്റീവ് ജോബ് ഐഫോണ്‍ പുറത്തിറക്കി 10 വര്‍ഷം കഴിയുമ്പോള്‍ ഐഫോണ്‍ 8 പുറത്തിറക്കി. അതിനൊപ്പം ആപ്പിളിന്റെ തന്നെ പുതിയ വാച്ചും കമ്പനി പുറത്തിറക്കിയിരുന്നു. നിരവധി ആകര്‍ഷകമായ ഫീച്ചറുകളുമായാണ് ഇതിന്റെ മൂന്നാം പതിപ്പ് പുറത്തിറങ്ങുന്നത്.

ആപ്പിള്‍ വാച്ച് 3 എന്ന് പേരിട്ടിരിക്കുന്ന പുതിയ വാച്ചില്‍ മുന്നിട്ട് നില്‍ക്കുന്നത് സെല്ലുലാര്‍ കണക്ടിവിറ്റി എന്നൊരു പുതിയ ആശയം തന്നെയാണ്. സാധാരണ ബ്ലൂടൂത്ത് കണക്ടിവിറ്റി വഴിയല്ല ഇതിലേക്ക് ബന്ധിപ്പിക്കുന്നത് എന്നതാണ് ഏറെ ആകര്‍ഷകമായ പ്രത്യേകത. വാച്ചില്‍ തന്നെ ഘടിപ്പിച്ചിരിക്കുന്ന സിം വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഉടമസ്ഥന്റെ ഫോണ്‍നമ്പര്‍ തന്നെ ആയിരിക്കും ആപ്പിള്‍ വാച്ചിന്റെതും.

399 യുഎസ് ഡോളറാണ് ഈ വാച്ചിന് ഈടാക്കിയിരിക്കുന്നത്. അതായത് ഇന്ത്യന്‍ തുക അനുസരിച്ച് 31,122 രൂപ. ബ്ലൂടൂത്തിന്റെയും വൈഫൈ സേവനങ്ങളും വാച്ചിലുണ്ട്. ഈ വാച്ച് ധരിച്ചുകൊണ്ട് നീന്തുന്നതിനും കുഴപ്പമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന ആപ്പുകളുടെ സേവനങ്ങളും ഇതില്‍ ലഭ്യമാണ്. രണ്ട് വര്‍ഷം മുന്‍പാണ് ടിം കുക്ക് ആപ്പിള്‍ വാച്ചിന്റെ ആദ്യ പതിപ്പ് പുറത്തിറക്കിയത്. സ്റ്റീവ് ജോബ്‌സിന്റെ മരണശേഷം ആദ്യമായി ആപ്പിള്‍ പുറത്തിറക്കുന്ന ഉല്‍പ്പന്നവും ഇതാണ്.

You must be logged in to post a comment Login