സെല്‍ഫ് സര്‍വിസ് അപ്ലിക്കേഷനുമായി വോഡഫോണ്‍ ; മൈ വോഡഫോണ്‍ ആപ് പുറത്തിറക്കി

വോഡഫോണ്‍ ഇന്ത്യ വരിക്കാര്‍ക്കായി ഉപയോക്തൃ സൗഹൃദ ‘മൈ വോഡഫോണ്‍’ ആപ് പുറത്തിറക്കി. ഐഒഎസ്, ആന്‍ഡ്രോയ്ഡ്, ബ്ലാക്‌ബെറി എന്നിവയിലാണ് മൈവോഡഫോണ്‍ ലഭിക്കുക. ഫോണ്‍ ബില്ലുകള്‍ അടയ്ക്കുക, സര്‍വിസ് റിക്വസ്റ്റുകള്‍ ട്രാക് ചെയ്യുക, മികച്ച ഓഫറുകള്‍ തെരഞ്ഞെടുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കുള്ള സഹായിയാരിക്കും മൈ വോഡഫോണ്‍ ആപ്.

ബില്ലിങ്, റിചാര്‍ജ്, ഡാറ്റ ഉപയോഗം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിന് മികച്ച സാങ്കേതിക വിദ്യയാണ് മൈ വോഡഫോണ്‍ ആപ്പില്‍ ഉപയോഗിക്കുന്നത്. വോഡഫോണ്‍ ജിപിആര്‍എസ്/ത്രിജി, വൈഫൈ തുടങ്ങിയവയിലൊക്കെ ആപ്പ് ഉപയോഗിക്കാം.

 

 

വോഡഫോണ്‍ ആപ്പ് സൗജന്യമാണ്. അതേസമയം, ഉപയോക്താക്കളുടെ ഡാറ്റ പ്ലാന്‍ അനുസരിച്ച് ആപ്പിന്റെ ഉപയോഗത്തിനും ഡൗണ്‍ലോഡിനും നിരക്ക് ഉണ്ടായിരിക്കും. ഐഒഎസ്, ആന്‍ഡ്രോയ്ഡ്, ബ്ലാക്‌ബെറി തുടങ്ങിയവയിലെ ആപ് സ്റ്റോര്‍ വഴിയാണ് മൈ വോഡഫോണ്‍ ഡൗണ്‍ലോഡ്  ചെയ്യേണ്ടത്. മൈവോഡഫോണ്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ആപ് എളുപ്പം പ്രയോജനപ്പെടുത്താം.

”ഉപഭോക്താക്കളുടെ വിവേചനബോധം വര്‍ധിക്കുന്നതിനനുസരിച്ച് സെല്‍ഫ് സര്‍വിസിനുള്ള താല്‍പ്പര്യം കൂടിക്കൊണ്ടിരിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്നതും ഉപയോക്തൃ സൗഹൃദവുമായ പോര്‍ട്ടല്‍ അത്യന്താപേക്ഷിതമാണ്. മൈ വോഡഫോണ്‍ ആപ് ഉപഭോക്താക്കളെ ഇക്കാര്യത്തില്‍ വലിയ തോതില്‍ സഹായിക്കുമെന്നും ‘പവര്‍ ടു യൂ’ എന്ന വോഡഫോണിന്റെ മുദ്രാവാക്യത്തിനനുസരിച്ച് അവരെ ശാക്തീകരിക്കുമെന്നും ഞങ്ങള്‍ കരുതുന്നു.”- വോഡഫോണ്‍ ഇന്ത്യ ചീഫ് കമേഴ്‌സ്യല്‍ ഓഫിസര്‍ വിവേക് മാത്തൂര്‍ പറഞ്ഞു.

You must be logged in to post a comment Login