സെൻസെക്സ് തുടങ്ങിയത് നേരിയ നഷ്ടത്തോടെ


Sensex

മുംബൈ: ഓഹരിവിപണികളിൽ സെൻസെക്സ് ആരംഭിച്ചത് നേരിയ നഷ്ടത്തോടെ. ഓഹരിവിപണികളിൽ നഷ്ടം തുടരുകയാണ്. വ്യാപാരം ആരംഭിച്ചയുടൻ സെന്‍സെക്‌സ് 42 പോയിന്‍റ് നഷ്ടത്തില്‍ 32,759ലെത്തി. അതേസമയം നിഫ്റ്റി 23 പോയിന്‍റ് ഇടിഞ്ഞ് 10,094ലുമെത്തിയാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആര്‍ബിഐയുടെ പണവായ്പ നയം വരാനിരിക്കുകയാണ് ഇതിനാല്‍ നിക്ഷേപകര്‍ മുന്‍കരുതലെടുത്തിരുന്നു. ഇതാണ് സൂചികകളെ സാരമായി ബാധിച്ചത്. ബിഎസ്ഇയിലെ 957 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൊയ്തപ്പോൾ 715 ഓഹരികള്‍ നഷ്ടം നേരിട്ടു.

സിപ്ല, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, റിലയന്‍സ്, ലുപിന്‍, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി തുടങ്ങിയവ നേട്ടം കൊയ്തു. അതേസമയം ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

You must be logged in to post a comment Login