സെൻസെക്സ് 40,000 കടന്നു; ജൂലായ്ക്കുശേഷമുള്ള ആദ്യ നേട്ടം

കുതിച്ചുയർന്ന് ഓഹരി വിപണി. വ്യാപാരം ആരംഭിച്ച ഉടൻ സെൻസെക്സ് 268 പോയന്റ് ഉയർന്ന് 40,100ലെത്തി. നിഫ്റ്റി 11,883പോയന്റിലുമെത്തി. ജൂലായ്ക്കുശേഷമുള്ള ആദ്യ നേട്ടമാണിത്.

എന്നാൽ, വ്യാപാരം ആരംഭിച്ച് അൽപസമയത്തിനകം സെൻസെക്‌സ് 39,968ലേയ്ക്ക് താഴ്ന്നു. വ്യാപാരം ആരംഭിച്ച് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ, എൻബിഎഫ്‌സി, ബാങ്കിങ് സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഓഹരികൾ താരതമ്യേന നേട്ടമുണ്ടാക്കി.

എച്ച്സിഎൽ ടെക്, ബജാജ് ഫിനാൻസ്, സൺ ഫാർമ, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവയുടെ ഓഹരികളും നേട്ടത്തിലാണ്. ഹീറോ മോട്ടോർകോർപ്, ടിസിഎസ്, മാരുതി, റിലയൻസ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ്.

You must be logged in to post a comment Login