സേലത്ത് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഏഴു മരണം; മരിച്ചവരില്‍ ആറു മലയാളികളും

സേലം: സേലത്ത് ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഏഴു മരണം. മരിച്ചവരില്‍ ആറു പേര്‍ മലയാളികളാണ്. ബംഗളൂരുവില്‍ നിന്നും തിരുവല്ലയ്ക്കു പോയ സ്വകാര്യബസാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച ഏഴു പേരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. സംസ്ഥാന പാതയില്‍ പുലര്‍ച്ചെ 1.45ഓടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ 37ഓളം പേര്‍ക്ക് പരുക്കേറ്റതയാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. അതിനാല്‍ ചിലപ്പോള്‍ മരണസംഖ്യ കൂടാന്‍ ഇടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സേലത്ത് നിന്നും കൃഷ്ണഗിരിയിലേക്കു പോയ ബസ്സും ബംഗളൂരുവില്‍ നിന്നും തിരുവല്ലയ്ക്കു പോയ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. കൃഷ്ണഗിരിയിലേക്കു പോയ ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡറില്‍ തട്ടി എതിരേ പോയ ബസ്സിലിടിക്കുകയായിരുന്നു.

മരിച്ചവരില്‍ നാലു പേര്‍ മലയാളികളാണെന്നാണ് വിവരം. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആലപ്പുഴ എടത്വ സ്വദേശി ജിം ജയിംസാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകനും പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

You must be logged in to post a comment Login