സൈനയെ തോല്‍പ്പിച്ച് പി.വി സിന്ധു ഇന്ത്യന്‍ സൂപ്പര്‍ സീരീസ് സെമിയില്‍

ഡല്‍ഹി : ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ സൈന നെഹ്‌വാളിനെ തോല്‍പ്പിച്ചു പിവി സിന്ധു സെമിയിലെത്തി. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. ആവേശകരമായ മത്സരത്തില്‍ സൈനയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് സിന്ധു സെമിയിലെത്തിയത്.21-16,22-20 നായിരുന്നു റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവിന്റെ ജയം. ഇന്ന് നടക്കുന്ന സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം സുങ് ജി ഹ്യൂനാണ് സിന്ധുവിന്റെ എതിരാളി.

ആദ്യ ഗെയിം സിന്ധു അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ കനത്ത പോരാട്ടമാണ് നടന്നത്. അവസാന നിമിഷങ്ങളിലെ പിഴവാണ് സൈനക്ക് വിനയായത്.തുടക്കത്തിലേ ലീഡ് നേടാന്‍ സൈനയ്ക്കായി.എ്‌നനാല്‍ വിട്ടുകൊടുക്കാന്‍ കൂട്ടാക്കാതിരുന്ന സിന്ധു സൈനയുമായുള്ള പോയിന്റ് വ്യത്യാസം കുറച്ചുകൊണ്ടേയിരുന്നു. ലീഡുമായി മുന്നോട്ട് പൊയ്‌ക്കൊണ്ടിരുന്ന ലണ്ടന്‍ ഒളിമ്പികിസിലെ വെങ്കല മെഡല്‍ ജേതാവ് 19-17ന് മുന്നില്‍ നില്‍ക്കുമ്പോള്‍ വരുത്തിയ പിഴവ് സിന്ധുവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. സൈനയുടെ സര്‍വ് നേരെ നെറ്റില്‍ .ഇതോടെ 19-18ന് സിന്ധു ലീഡ് കുറച്ചു.

അടുത്ത പോയിന്റിനായി ഇരുവരും നീണ്ട പോരാട്ടം നടത്തി.ക്രമേണ നിര്‍ണായക പോയിന്റ് നേടി സിന്ധു സൈനയ്‌ക്കൊപ്പമെത്തി.അടുത്ത പോയിന്റും റിയോ വെള്ളി മെഡല്‍ ജേതാവ് അനായാസം നേടി.സിന്ധുവിന് മത്സരം സ്വന്തമാക്കാന്‍ ഒരു ദൂരം മാത്രം.യാതൊരു പ്രയാസവും കൂടാതെ സിന്ധു മത്സരവിജയത്തിനുള്ള പോയിന്റും സ്വന്തമാക്കി.

ഇത് രണ്ടാം തവണയാണ് സിന്ധുവും സൈനയും തമ്മില്‍ ഏറ്റുമുട്ടുന്നത്.2014 ലെ സയിദ് മോദി ഗ്രാന്‍ പീയുടെ ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച് സൈനയാണ് മുന്നിലെത്തിയത്.

You must be logged in to post a comment Login