സൈനിക സഹകരണം; ഇന്ത്യ- യുഎസ് ധാരണ

parrikar-carter.jpg.image.784.410
ന്യൂഡല്‍ഹി: സൈനിക സഹകരണത്തിന് ഇന്ത്യയുമായി ധാരണയായെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍. ഇന്ത്യന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇതുസംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടില്ല. കര, വ്യോമ, നാവിക സേന താവളങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് കരാറില്‍ ഒപ്പുവയ്ക്കണമെന്ന് അമേരിക്ക ഏറെ നാളായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിരുന്നില്ല.

കരാര്‍ നിലവില്‍ വന്നാല്‍ സൈനിക വിമാനങ്ങള്‍, കപ്പലുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണി, സൈനികര്‍ക്കുള്ള വിശ്രമം, സൈനികോപകരണങ്ങളുടെ വിതരണം തുടങ്ങിയവയ്ക്ക് ഇന്ത്യന്‍ സൈനിക താവളങ്ങള്‍ ഉപയോഗപ്പെടുത്താന്‍ യുഎസിന് സാധിക്കും.

തന്ത്രപ്രധാനമായ സൈനികമേഖലകളില്‍ സ്വര്യസഞ്ചാരം അനുവദിച്ചാല്‍ അത് ഭാവിയില്‍ മറ്റുപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന ഭീതിയെത്തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ത്യ തയാറാകാതിരുന്നത്.

You must be logged in to post a comment Login