സൈന നെഹ്‌വാള്‍ ഐഒസിയുടെ അത്‌ലെറ്റ്‌സ് കമ്മീഷന്‍ അംഗം

saina

ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് മറ്റൊരു അംഗീകാരം കൂടി. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയുടെ അത്‌ലെറ്റ്‌സ് കമ്മീഷന്‍ അംഗമാണ് സൈന ഇനി. ഐഒസി തലവന്‍ തോമസ് ബാച്ചാണ് ഈ വിവരം സൈനയെ അറിയിച്ചത്. അമേരിക്കന്‍ ഐസ്‌ഹോക്കി താരം ആഞ്ചല റുഗെരിയോ യാണ് അത്‌ലെറ്റ്‌സ് കമ്മീഷന്‍ അധ്യക്ഷ.

19 അംഗങ്ങളുള്ള അത്‌ലെറ്റ്‌സ് കമ്മീഷന്റെ അടുത്ത മീറ്റിംഗ് നവംബര്‍ ആറാം തീയതിയാണ് നിശ്ചയിച്ചിരിക്കുന്നത്.

You must be logged in to post a comment Login