സൈഫായി ഫെസ്റ്റിവല്‍ വിമര്‍ശനം;എന്നോടും അച്ഛനോടും ക്ഷമ ചോദിക്കണം ; അഖിലേഷ്

തന്റെ പൂര്‍വികരുടെ ഗ്രാമമായ സൈഫായിയില്‍ നടത്തിയ ഫെസ്റ്റിവലിനെ വിമര്‍ശിച്ചതിന് തന്നോടും പിതാവ് മുലായം സിംഗിനോടും ക്ഷമ ചോദിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്.മുസാഫര്‍ നഗര്‍ കലാപത്തിനിരയായി അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു പരിപാടി സംഘടിപ്പിക്കുന്നതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

 


എന്നാല്‍ ഫെസ്റ്റിവല്‍ ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി സംഘടിപ്പിച്ചതാണെന്നും ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്കായി സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞു.സൈഫായി ഗ്രാമവാസികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഫെസ്റ്റിവലിനായുള്ള തയാറെടുപ്പിലായിരുന്നു. അവിടുത്തെ വ്യാപാരികള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയത്. ഫെസ്റ്റിവല്‍ വഴി വലിയ വരുമാനമുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.

ഫെസ്റ്റിവലിനായി പണം ധൂര്‍ത്തടിച്ചെന്ന ആരോപണം തെറ്റാണ്. ബജറ്റില്‍ വകയിരുത്തിയ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ നീക്കി വച്ചിട്ടുള്ള പണം മാത്രമാണ് ചെലവഴിച്ചിട്ടുള്ളതെന്നും ഏഴു കോടി മാത്രമാണ് ചെലവിട്ടത്  അഖിലേഷ് പറയുന്നു. ഫെസ്റ്റില്‍ പങ്കെടുത്ത താരങ്ങളെ മാധ്യമങ്ങള്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

You must be logged in to post a comment Login