സോങ്കി; കഴുതയ്ക്കും സീബ്രയ്ക്കും ഉണ്ടായ കുട്ടി

അപൂര്‍വമായി മാത്രമേ സോങ്കികള് ഉണ്ടാവുകയുള്ളൂ.  പെണ്‍കഴുതയ്ക്കും ആണ്‍ സീബ്രയ്ക്കും ഉണ്ടായ സങ്കരയിനമാണ് സോങ്കി. ഇറ്റലിയിലെ മൃഗസംരക്ഷണ കേന്ദ്രത്തിലെത്തുന്നവര്‍ക്ക് കൌതുകമായി മാറിയിരിക്കുകയാണ് ഇപ്പോ എന്ന സോങ്കിക്കുട്ടി.

ഇപ്പോയ്ക്ക് കഴുതയുടെ നിറവും പാതി സീബ്രയുടെ രൂപവുമാണ്. ശരീരത്തിലുടനീളം സീബ്രയുടെ വരകളുമായി സോങ്കിക്കുട്ടി ഇപ്പോ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഇറ്റലിയിലെ ഫ്‌ളോറന്‍സിലാണ് അമ്മക്കഴുതയ്ക്കും അച്ഛന്‍ സീബ്രയ്ക്കുമൊപ്പം വളരുന്നത്.

ഇറ്റലിയിലെ മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ മൃഗശാലയില് സുഖമായിരിക്കുകയാണ് സോങ്കിക്കുട്ടി. ഇറ്റലിയിലെ പൊളിഞ്ഞുവീഴാറായ മൃഗശാലയില്‍ നിന്നും രക്ഷപ്പെട്ടെത്തിയതാണ് സീബ്ര. അവിടെ നിന്നും വേലിചാടിയെത്തിയ സീബ്ര അടുത്ത് വയലില്‍ മേയുന്ന കഴുതയെ കണ്ടു. പിന്നീട് ഇരുവരും സുഹൃത്തുക്കളായി. ഇവര്‍ക്കുണ്ടായ കുട്ടിയാണ് ഇപ്പോ എന്ന് വിളിക്കുന്ന സോങ്കി. ഇറ്റലിയില്‍ ഇത്തരത്തിലുള്ള ഒരു സോങ്കിക്കുട്ടിയെ ഉള്ളൂവെന്ന് ഇപ്പോയെ സംരക്ഷിക്കുന്ന സെറീന എയ്ജിലിറ്റി പറയുന്നു.

ഇത്തരത്തില്‍ സീബ്രയുടെ സങ്കരയിനങ്ങള്‍ ഉണ്ടാകാറുണ്ട്. സീബ്രയ്ക്കും കുതിരയ്ക്കും ഉണ്ടാകുന്ന കുട്ടികള്‍ക്ക് സോര്‍സ് എന്നും ചെറിയ ഇനം കുതിരയ്ക്കും സീബ്രയ്ക്കും ഉണ്ടാകുന്ന കുട്ടികളെ സോണി എന്നും വിളിക്കുന്നു.

 

 

You must be logged in to post a comment Login