സോഡ കുട്ടികളെ അക്രമാസക്തരാക്കുമെന്ന്‌ പഠനം

സോഡ കുടിക്കുന്ന കുട്ടികളില്‍ പെരുമാറ്റ ദൂഷ്യം കണ്ടുവരുന്നതായി പഠനം സൂചിപ്പിക്കുന്നു. ഒറ്റപ്പെട്ട കുട്ടികളില്‍ മാറ്റം പ്രകടമാകാറില്ലെന്നും കുട്ടികളിലെ പെരുമാറ്റ മാറ്റത്തിന്‌ കാരണം സോഡയാണെന്നത്‌ ഗവേഷകര്‍ക്ക്‌ തെളിയിക്കാനാകില്ലെന്നും പഠനത്തിന്‌ നേതൃത്വം നല്‍കിയവര്‍ പറയുന്നു.
ഈ വിഷയം വിശദീകരിക്കാന്‍ കുറച്ച്‌ ബുദ്ധിമുട്ടാണെന്നും അതിന്‌ അത്ര പ്രാധാന്യം നല്‍കേണ്ടതില്ലെന്നും കൊളംബിയ സര്‍വ്വകലാശാലയ്‌ക്കു കീഴില്‍ ന്യൂയോര്‍ക്കിലുള്ള മെയില്‍മാന്‍ സ്‌കൂള്‍ ഓഫ്‌ ഹെല്‍ത്തിലെ ഷാഖിറ സുഗ്‌ളിയ പറഞ്ഞു. സോഡ കുടിക്കുന്നതും അക്രമാസക്തമായ പെരുമാറ്റവും തമ്മിലുള്ള ബന്ധം മുന്‍പ്‌ പഠനങ്ങള്‍ കണ്ടെത്തിട്ടുണ്ടെങ്കിലും കുട്ടികളെ പഠനവിധേയരാക്കിയിരുന്നില്ല. യുഎസിലെ 20 പട്ടണങ്ങളില്‍ നിന്നായി അമ്മമാരിലും 2929 കുട്ടികളിലുമായാണ്‌ പുതിയ പഠനം നടത്തിയത്‌.


കളിക്കുന്നതിനും ടിവി കാണുന്നതിനുമിടയില്‍ ഒരു ദിവസം എത്ര സോഡ കുടിക്കാറുണ്ടെന്നതിനെക്കുറിച്ചും രണ്ടു മാസത്തിനുള്ളില്‍ കുട്ടികളുടെ പെരുമാറ്റ വ്യത്യാസത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ അമ്മമാരില്‍ നിന്നും ശേഖരിച്ചു. ഇതില്‍ നിന്നും 43% കുട്ടികള്‍ ചുരുങ്ങിയത്‌ ദിവസേന ഒന്ന്‌ എന്ന നിരക്കിലും 4% കുട്ടികള്‍ നാലോ അതില്‍ കൂടുതലൊ സോഡ കുടിക്കാറുണ്ടെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

മറ്റുള്ളവരുടെ സാധനങ്ങള്‍ നശിപ്പിക്കുന്നതിന്റെയും മറ്റുള്ളവരെ ആക്രമിക്കുന്നതിന്റെയും എണ്ണം സോഡ കുടിക്കാത്ത കുട്ടികളെക്കാള്‍ ഇരട്ടിയാണ്‌ നാലോ അതില്‍ കൂടുതലോ സോഡ കുടിക്കുന്ന കുട്ടികളില്‍ കണ്ടുവരുന്നത്‌. കുട്ടികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന കുറവും കുട്ടികളെ സോഡ കുടിക്കാനും മധുരം കഴിക്കാനും കാരണമാകാമെന്ന്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയവര്‍ പറയുന്നു.

You must be logged in to post a comment Login