സോണിയുടെ പുതിയ അള്‍ട്രാ ഹൈസ്പീഡ് മീഡിയ കാര്‍ഡ് വിപണിയില്‍

sony0

കൊച്ചി: ഫ്രൊഫഷണല്‍ മെമ്മറി കാര്‍ഡ് ഓപ്ഷന്‍ ശ്രേണി വിപുലമാക്കുന്നതിന്റെ ഭാഗമായി സോണി, എക്‌സ്‌ക്യുഡി, എസ്ഡി അള്‍ട്രാ ഹൈസ്പീഡ് മീഡിയം കാര്‍ഡ് അവതരിപ്പിച്ചു. ഒപ്പം ലോകത്തെ പ്രഥമ എക്‌സ്‌ക്യുഡി എസ്ഡി റീഡറും. പുതിയ അള്‍ട്രാ ഹൈ സ്പീഡ് എക്‌സ്‌ക്യുഡി, എസ്ഡി മീഡിയാ കാര്‍ഡ് പുതിയ ഉല്‍പന്നങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് നിക്കോണ്‍ ഡി5, ഡി500 എന്നീ നൂതന ഹൈപെര്‍ഫോമന്‍സ് ഡിഎസ്എല്‍ആര്‍ ക്യാമറകളെ പിന്തുണക്കുന്നതിനാണ്.

കാര്‍ഡ് റീഡര്‍ സാങ്കേതികവിദ്യ ഏകദേശം 3 മിനിട്ടില്‍ 64ജിബി ഡാറ്റ ബാക്കപ്പ് ചെയ്യാനുള്ള അപാരമായ ശേഷിയാണ് പ്രദാനം ചെയ്യുന്നത്. ഇവ എക്‌സ്‌ക്യുഡിഎം സീരീസ് 32 ജിബി, 64 ജിബി, 128 ജിബി ശേഷികളില്‍ ലഭ്യമാണ്, സ്റ്റേബിള്‍ ബേര്‍സ്റ്റ് ഷൂട്ടിംഗിന് 440എംബിഎസ്, 150 എംബിഎസ് വരെ ട്രാന്‍സ്ഫര്‍ സ്പീഡ് നല്‍കുന്നു. കാര്‍ഡ് തിക്ക്‌നെസ്സും, പിന്‍ സംരക്ഷണവും നല്‍കുന്ന എക്‌സ്‌ക്യുഡി ഫോര്‍മാറ്റിന്റെ മികച്ച ഘടനയും കരുത്തുറ്റ റീഇന്‍ഫോഴ്‌സ്ഡ് ബാഹ്യ കെയ്‌സും ശ്രദ്ധേയമാണ്.

പുതിയ എസ്ഡി കാര്‍ഡുകള്‍ യുഎച്ച്എസ്‌കക പിന്തുണയുള്ളതാണ്. ഇത് പിസിയിലേക്കും അതില്‍ നിന്നുമുള്ള സത്വര ഡാറ്റ ട്രാന്‍സ്ഫറിന് സഹായകമാണ്. അതാകട്ടെ എസ്എഫ്എം സീരീസിന്റെ പ്രകടനശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സോണിയുടെ പുതിയ എസ്എഫ്എം സീരീസ് 32ജിബി, 64 ജിബി, 128 ജിബി ശേഷികളില്‍ ലഭ്യമാണ്. അത് 260 എംബിഎസ്, 100 എംബിഎസ് വരെ ട്രാന്‍സ്ഫര്‍ വേഗത പ്രദാനം ചെയ്യുന്നു. പുതിയ എസ്ഡി കാര്‍ഡുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് പ്രൊഫഷണല്‍, ഡിഎസ്എല്‍ആര്‍, മിറര്‍ലെസ് ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഇമേജിംഗ് ഡിവൈസുകളുടെ മികച്ച ഉപയോഗം സാധ്യമാക്കുന്നതിനാണ്.

പുതിയ ഇന്നവേറ്റീവ് മീഡിയാ ഓഫറിംഗുകള്‍ ലഭിക്കുന്നത് ഏറ്റവും സെന്‍സിറ്റീവായ ഫോട്ടോ, വീഡിയോ കണ്ടന്റ് സംരക്ഷിക്കുന്നതിന് ഡസ്റ്റ്പ്രൂഫ്, എക്‌സ്റേ പ്രൂഫ്, ആന്റിസ്റ്റാറ്റിക്ക്, മാഗ്‌നറ്റ് പ്രൂഫ് എന്നിവയോടൊപ്പമാണ്. അതിന് പുറമെ, ആര്‍എഡബ്ല്യു ഇമേജുകള്‍, എംഒവി ഫയലുകള്‍, 4കെ എക്‌സ്എവിസിഎസ് എന്നിവ ഉള്‍പ്പെടെയുള്ള ഡിലീറ്റ് ചെയ്ത ഫോട്ടോകളും വീഡിയോകളും, ഫയല്‍ റെസ്‌ക്യൂ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വീണ്ടെടുക്കാനും കഴിയും.

പുതിയ എക്‌സ്‌ക്യുഡിഎം സീരീസിന് പുറമെ, സോണി ഓഫര്‍ ചെയ്യുന്നത് എക്‌സ്‌ക്യുഡിജി സീരീസാണ്, അതിന് നിക്കോണ്‍സ് ഡി5 ഉള്‍പ്പെടെയുള്ള നൂതന ഹൈസ്പീഡ് ക്യാമറകള്‍ കൊണ്ട് നിരന്തരമായ ഷൂട്ടിംഗില്‍ 200 ഫ്രെയിമുകള്‍ വരെ റിക്കാര്‍ഡ് ചെയ്യാന്‍ കഴിയും. വില 3500 രൂപ മുതല്‍ 11545 രൂപ വരെ.

You must be logged in to post a comment Login