സോണി എക്‌സ്പീരിയ ഇസഡിന്റെ രണ്ടാം അവതാരം

ആപ്പിള്‍ ഐഫോണിനോട് കിടപിടിക്കുന്ന സോണി എക്‌സ്പീരിയ Z2 ഫെബ്രുവരിയില്‍ പുറത്തിറങ്ങും. ഫോണിന്റെ ചിത്രങ്ങള്‍  സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ക്ക് ചോര്‍ന്ന് ലഭിച്ചിട്ടുണ്ട്. എക്‌സ്പീരിയ Z ന്റെ രണ്ടാം പതിപ്പാണ് ഫ്‌ളാഗ് ഷിപ്പ് ഫോണായ എക്‌സ്പീരിയ Z2. ചൈനീസ് ടെക്‌നോളജി സൈറ്റായ ഡിജി വൗവാണ് വാര്‍ത്ത പുറത്തുവിട്ടത്.
Sony-Xperia-Z2
ഇത്തവണയും കാര്‍ബണ്‍ ഫൈബറില്‍ തീര്‍ത്ത മെറ്റാലിക്ക് ബോഡിയാണ് ഫോണിനുള്ളത്. 5.3 ഇന്‍ഞ്ചാണ് ഇതിന്റെ ഡിസ്‌പ്ലേ വലിപ്പം. ക്യാമറ 23 എംപി റെയര്‍ വ്യൂ ആണ്. കഴിഞ്ഞ സോണി ഏക്‌സ്പീരിയ Z1ല്‍ ഇത് 20.7 എം.പി മാത്രമായിരുന്നു. അഞ്ച് നിറങ്ങളിലായിരിക്കും Z2  പുറത്തിറക്കുന്നത്. ബാഴ്‌സിലോനയില്‍ അടുത്ത മാസം നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ എക്‌സ്പീരിയ Z 2 പുറത്തിറങ്ങും.

You must be logged in to post a comment Login