സോണി വരുന്നു; ഏറ്റവും ചെറിയ ആന്‍ഡ്രോയിഡ് ഫോണുമായി

ലോകത്തിലെ ഏറ്റവും ചെറിയ ആന്‍ഡ്രോയിഡ് ഫോണുമായി സോണി വരുന്നു. എക്‌സ്പീരിയ ഇസെഡ് അള്‍ട്ര എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ടാബ് ലെറ്റിന്റെ സ്‌ക്രീന്‍ വലുപ്പം 6.4 ഇഞ്ചാണ്. സ്മാര്‍ട്ട്‌ഫോണ്‍ എന്നോ ടാബ്‌ലറ്റ് എന്നോ പറയാനാവാത്തതാണ് ഈ ഫോണ്‍. ടാബ്‌ലൈറ്റിന്റെയത്ര വലിപ്പമില്ല, എന്നാല്‍ ഫാബ്‌ലെറ്റിനേക്കാളും വലുതുമാണ്.
newxperiaz
കഴിഞ്ഞ വര്‍ഷം അവസാനം സോണി പുറത്തിറക്കിയ എക്പീരിയ ഇസെഡ് അള്‍ട്ര ഫാബ് ലെറ്റിന്റെ പരിഷ്‌കരിച്ച പതിപ്പാണ് പുതിയ മോഡല്‍. ജപ്പാന്‍ വിപണിയിലാണ് ആദ്യം ഫോണ്‍ ലഭ്യമാകുക. 52,000 യുവാനാണ് അള്‍ട്രയുടെ വില.

You must be logged in to post a comment Login