‘സോഫ്റ്റ്‌വേര്‍ റോബോട്ടുകള്‍’ ഇനി ബാങ്കിലും

icici-bank-456

മുംബൈ: രാജ്യത്തിനി ‘സോഫ്റ്റ്‌വേര്‍ റോബോട്ടു’കളുടെ സേവനവും ലഭ്യമാകും. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കാണ് ‘സോഫ്റ്റ്‌വേര്‍ റോബോട്ടിക്‌സു’കളെ വിന്യസിക്കുന്നത്.

ഓരോ പ്രവൃത്തി ദിനത്തിലും പത്ത് ലക്ഷം ബാങ്കിങ് ഇടപാടുകള്‍ കൈകാര്യം ചെയ്യാന്‍ സോഫ്റ്റ്‌വേര്‍ റോബോട്ടിക്‌സിന് സാധിക്കും.

റോബോട്ടിക്‌സ് ഉപയോഗിക്കുന്നതു വഴി ഐസിഐസിഐ ബാങ്കില്‍ ഇടപാടുകാരുടെ സമയം 60 ശതമാനം കുറയ്ക്കാനും 100 ശതമാനം കൃത്യത കൈവരുത്താനും കഴിയും.

ബാങ്കിന്റെ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും അവയെ വിശകലനം ചെയ്യാനും ഡാറ്റ എന്‍ട്രി, വാലിഡേഷന്‍, ഓട്ടോമേറ്റഡ് ഫോര്‍മാറ്റിങ്, മള്‍ട്ടി ഫോര്‍മാറ്റ് മെസേജ് ക്രിയേഷന്‍, ടെക്സ്റ്റ് മൈനിങ്, വര്‍ക്ക് ഫ്‌ളോ, വിനിമയ നിരക്കിന്റെ പ്രോസസിങ് തുടങ്ങി വിവിധ ബിസിനസ് പ്രക്രിയകള്‍ നടപ്പാക്കാനും കഴിയും വിധമാണ് റോബോട്ടുകളെ രൂപപ്പെടുത്തിയിരിക്കുന്നത്.

You must be logged in to post a comment Login