സോളാര്‍ കമ്മിഷന് മുമ്പില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അലക്‌സാണ്ടര്‍ ജേക്കബ്

Alexander

കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ അലക്‌സാണ്ടര്‍ ജേക്കബിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യപ്രതി സരിത എസ് നായരെ കാണാന്‍ അട്ടക്കുളങ്ങര ജയിലില്‍ തോക്കടക്കമുള്ള ആയുധങ്ങളുമായി ഒരു സംഘം എത്തിയിരുന്നുവെന്ന് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. സരിതയെ കാണണം എന്നാവശ്യപ്പെട്ട സംഘം പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞിട്ടാണ് വന്നതെന്നും അറിയിച്ചതായി ഡിജിപി സോളാര്‍ കമ്മീഷന് മൊഴി നല്‍കി. ജൂലൈ 2013 നാണ് സംഭവമെന്നും ഡിജിപി മൊഴി നല്‍കി.

സരിതയെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ച ദിവസം കാണുന്നതിനായി രാഷ്ട്രീയക്കാരടക്കം 150 പേരുടെ അപേക്ഷയാണ് ലഭിച്ചതെന്നും സോളാര്‍ കമ്മീഷന് മുന്നില്‍ സാക്ഷിവിസ്താരത്തിനിടെ അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. ജയിലിലെത്തിച്ചപ്പോള്‍ ലണ്ടനില്‍ നിന്നടക്കം ഫോണ്‍ കോളുകള്‍ വന്നു.

സരിതയുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തത് 42 പുറങ്ങളില്‍ ആയി എഴുതിയ കത്തായിരുന്നു. ആത്മകഥയാണെന്നാണ് സരിത ഇതിനെ കുറിച്ച് പറഞ്ഞത്. ഫെനി ബാലകൃഷ്ണന്‍ ജയിലില്‍ വച്ച് സരിതയുടെ കുറിപ്പുകള്‍ കൈപ്പറ്റിയിരുന്നു. ഫെനി ബാലകൃഷ്ണന്‍ ഈ കത്ത് കോടതിയില്‍ ഹാജരാക്കാത്തത് അത്ഭുതപ്പെടുത്തി എന്നും മൊഴിയില്‍ പറയുന്നു.

You must be logged in to post a comment Login