സോളാര്‍ കമ്മീഷന്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത; നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്ന് ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. നിയമവ്യവസ്ഥയില്‍ വിശ്വാസമുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് വരട്ടെ. റിപ്പോര്‍ട്ട് നല്‍കുന്നത് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

സോളാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത എസ്. നായരും പ്രതികരിച്ചു. റിപ്പോര്‍ട്ട് വന്നതിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു.

സോളാർ കേസിലെ ജുഡീഷ്യല്‍ അ​​​​​​ന്വേ​​​​​​ഷ​​​​​​ണ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ഉ​​​​​​ച്ച​​​​​​ക​​​​​​ഴി​​​​​​ഞ്ഞു മൂ​​​​​​ന്നി​​​​​​നു മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി പി​​​​​​ണ​​​​​​റാ​​​​​​യി വി​​​​​​ജ​​​​​​യ​​​​​​നു ജ​​​​​​സ്റ്റീ​​​​​​സ് ജി. ​​​​​​ശി​​​​​​വ​​​​​​രാ​​​​​​ജ​​​​​​ൻ കൈ​​​​​​മാ​​​​​​റും. പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​മാ​​​​​​രം​​​​​​ഭി​​​​​​ച്ചു മൂ​​​​​​ന്ന​​​​​​ര വ​​​​​​ർ​​​​​​ഷ​​​​​​ത്തി​​​​​​നു ശേ​​​​​​ഷ​​​​​​മാ​​​​​​ണ് റി​​​​​​ട്ട​​​​​​യേ​​​​​​​​​ഡ് ജ​​​​​​സ്റ്റീ​​​​​​സ് ജി. ​​​​​​ശി​​​​​​വ​​​​​​രാ​​​​​​ജ​​​​​​ൻ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ആ​​​​​​റു മാ​​​സ കാ​​​​​​ലാ​​​​​​വ​​​​​​ധി​​​​​​യി​​​​​​ൽ നി​​​​​​യ​​​​​​മി​​​​​​ച്ച ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍റെ കാ​​​​​​ലാ​​​​​​വ​​​​​​ധി പ​​​​​​ല ത​​​​​​വ​​​​​​ണ ദീ​​​​​​ർ​​​​​​ഘി​​​​​​പ്പി​​​​​​ച്ചു ന​​​​​​ൽ​​​​​​കി​​​​​​യി​​​​​​രു​​​​​​ന്നു.

You must be logged in to post a comment Login