സോളാര്‍ കേസ് ബഞ്ച് മാറ്റത്തില്‍ സര്‍ക്കാരിന് പങ്കില്ല :ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം : സോളാര്‍ കേസ് പരിഗണിച്ചിരുന്ന ഹൈക്കോടതി ബഞ്ച് മാറിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കേസ്സുമായി ബന്ധപ്പെട്ട സര്‍ക്കാരിനെതിരെയുള്ള ഹൈക്കോടതിയുടെ വിമര്‍ശനങ്ങളില്‍ അസഹിഷ്ണുതയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.സോണിയാ ഗാന്ധിയുടെ സന്ദര്‍ശനം കഴിഞ്ഞാലുടന്‍ ജനസമ്പര്‍ക്ക പരിപാടികള്‍ ആരംഭിക്കും.പ്രതിപക്ഷം ഇതിന് തടയിടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷയെ ആര്‍ക്കും കാണാമെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു

You must be logged in to post a comment Login