സോളാര്‍ കേസ്: വിജിലന്‍സ് അന്വേഷണം വേണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: സോളാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. വിജിലന്‍സ് അന്വേഷണം വേണമോ, വേണ്ടയോയെന്ന കാര്യത്തില്‍ കോടതി ഇന്ന് തീര്‍പ്പ് കല്‍പ്പിക്കാനാണ് സാധ്യത.

സോളാര്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയമിച്ച സാഹചര്യത്തില്‍ വേറെ അന്വേഷണങ്ങള്‍ വേണ്ടന്ന നിലപാടായിരുന്നു ഇത് വരെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. പൊതുപ്രവര്‍ത്തകനായ പായിച്ചറ നവാസാണ് പരാതിക്കാരന്‍.

You must be logged in to post a comment Login