സോളാര്‍ തട്ടിപ്പ് : അഭിഭാഷകന്റെ അപേക്ഷ തള്ളി

കൊച്ചി: സരിത എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള അഭിഭാഷകന്റെ അപേക്ഷ കോടതി തള്ളി. പരാതി ജയിലില്‍ രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന അപേക്ഷയാണ് തള്ളിയത്. സരിതയുടെ മൊഴി നല്‍കുന്നതില്‍ സ്വാധീനിയ്ക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടി കാട്ടി പരാതി രേഖപ്പെടുത്തുന്നതില്‍ നിന്ന് കോടതി ഫെനി ബാലകൃഷ്ണനെ ഒഴിവാക്കി.എറണാകുളം അഡീഷ്ണല്‍ സിഐജിയുടെയാണ് ഉത്തരവ്.അഭിഭാഷകന്‍ പ്രതിയെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായും പ്രതിയുടെ അവസ്ഥ മുതലെടുക്കാന്‍ ശ്രമിച്ചതായും കോടതി വ്യക്തമാക്കി. പ്രമുഖ നേതാക്കളുടെ ഒത്താശയോടെയാണ് സ്വാധീനിയ്ക്കാന്‍ ശ്രമം നടത്തിയത്.Saritha S Nair 2013 solar scam4_25-06-2013_19_0_1
പറയേണ്ട കാര്യങ്ങള്‍ സരിത ജയില്‍ സൂപ്രണ്ട് വഴി നേരിട്ട് അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സരിതയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദ്ദേശം നല്‍കി.

സരിതയുടെ മൊഴിയുടെ പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും കോടതി വ്യക്തമാക്കി. സരിതയുടെ പരാതിയില്‍ മന്ത്രിമാരുടെ പേരുകള്‍ പറഞ്ഞിട്ടില്ല. പുറത്തുവരുന്നത് ഒരു കെട്ട് നുണകളാണെന്നും കോടതി പറഞ്ഞു.
നേരത്തെ സരിത നായരുടെ രഹസ്യ പരാതി കോടതി രേഖാമൂലം എഴുതി നല്‍കാന്‍ ആവശ്യപ്പെടിരുന്നു. എന്നാല്‍ സരിത പോലീസ് കസ്റ്റഡിയില്‍ ആയിരുന്നതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടതോടെ കസ്റ്റഡി അവസാനിപ്പിച്ച് സരിതയെ റിമാന്‍ഡ് ചെയ്തിരുന്നു. ഇതോടെയാണ് മൊഴി രേഖപ്പെടുത്താനുള്ള അവസരമൊരുങ്ങിയത്.
സരിതയുടെ മൊഴി രേഖപ്പെടുത്തിയാല്‍ അത് പുറത്തു വിടുമെന്ന് അഭിഭാഷകന്‍ ഇന്നലെ പറഞ്ഞിരുന്നു. മൊഴിയില്‍ സംസ്ഥാന കേന്ദ്ര മന്ത്രിമാരുടെയും എംഎല്‍എമാരുടെയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അഭിഭാഷകന്‍ മാധ്യമങ്ങള്‍ക്ക് സൂചന നല്‍കിയിരുന്നു

 

You must be logged in to post a comment Login