സോളാര്‍ തട്ടിപ്പ് : മുഖ്യമന്ത്രിയുടെ മൊഴി എടുത്തേക്കും

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തേണ്ടി വരുമെന്ന് അന്വേഷണസംഘം.പരാതിക്കാരനായ ശ്രീധരന്‍ നായരില്‍ നിന്ന് പ്രത്യേക അന്വേഷണസംഘം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. കേസ് ഡയറി തയ്യാറാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീധരന്‍ നായര്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴി സംബന്ധിച്ച കൂടുതല്‍ അന്വേഷണങ്ങളാണ് പ്രത്യേകസംഘം സംഘം ഇപ്പോള്‍ നടത്തുന്നത്. സോളാറില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള 33 കേസുകളില്‍ ചിലതില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും പകുതിയിലേറെ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാകുകയും ചെയ്തിട്ടുണ്ട്.

mukyan_sreedharan-nair

കേസില്‍ നിലവില്‍ അറസ്റ്റിലായിട്ടുള്ള ബിജുവിനും സരിതയ്ക്കും ടെന്നി ജോപ്പനും ശാലു മേനോനും ഫെന്നിക്കും മനു മേനോനും പുറമേ മറ്റാര്‍ക്കും പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കേവലം സാമ്പത്തിക തട്ടിപ്പെന്ന രീതിയില്‍ അന്വേഷിച്ച് കേസ് അവസാനിപ്പിക്കാനാണ് നീക്കം.

പകുതിയിലധികം കേസുകളില്‍ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. ഇതോടൊപ്പം അന്വേഷണത്തെ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനും സമര്‍പ്പിക്കും.

 

 

You must be logged in to post a comment Login