സോളാര്‍ സുന്ദരിയ്ക്ക് വെള്ളിത്തിരയിലേക്ക് ക്ഷണം

കേരള രാഷ്ട്രീയത്തെ അടിമുടി ഉലച്ച, നേതാക്കളുടെ ഉറക്കം കെടുത്തിയ സോളാര്‍കേസിലെ നായിക ഇനി വെള്ളിത്തിരയിലെ നായികാവസന്തം ആകുമോ? സരിതയുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് സംവിധായകന്‍. സോളാര്‍ കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന സുന്ദരി സരിത നായരാണ് ചലച്ചിത്ര നായികനടിയായി വരാന്‍പോകുന്നത്. ഈയിടെ മൂകാംബികയില്‍ ദര്‍ശനത്തിനു ചെന്ന സരിതയ്ക്കു ലഭിച്ച സ്വീകരണവും ആരാധകരുടെ ആവേശവും വാര്‍ത്തയായിരുന്നു. അവരുടെ സൗന്ദര്യവും അഭിനയശേഷിയും തിരിച്ചറിഞ്ഞ വിദേശമലയാളിയായ ഒരു ചെറുപ്പക്കാരനായ സംവിധായകനാണ് ഈ ദൗത്യത്തിന് തുനിയുന്നത്.


ഒരു നല്ല കഥ ഇതിനായി ഉണ്ടാക്കിക്കഴിഞ്ഞു. സരിതയുമായി സംസാരിക്കാന്‍ ഒരു ഇടനിലക്കാരനെ ഏര്‍പ്പാടാക്കുകയും ചെയ്തു. സരിത സമ്മതിച്ചാല്‍ കോടതിയുടെ പരിമിതിക്കുള്ളില്‍ നിന്ന് ഒറ്റ ഷെഡ്യൂളില്‍ 20 ദിവസംകൊണ്ട് ചിത്രം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിനായി പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും സംവിധാനത്തില്‍ റാങ്ക് നേടിയ ഫിലിം മേക്കറുടെ സഹായവും ലഭിച്ചു. മലയാളത്തിലെ പ്രഗത്ഭതാരങ്ങളാണ് അഭിനേതാക്കളുടെ പട്ടികയില്‍. ചിങ്ങം ഒന്നിന് ചിത്രീകരണം തുടങ്ങാനിരിക്കുന്ന സിനിമ സരിതയുടെ ഉത്തരത്തിനു ശേഷമായിരിക്കും വിശദ വാര്‍ത്തകള്‍ പുറത്തുവിടുന്നത്.

You must be logged in to post a comment Login