സോഷ്യല്‍ മീഡിയയിലെ കാമഭ്രാന്തന്‍മാര്‍ക്ക് ചുട്ട മറുപടി കൊടുത്ത് വനജ വാസുദേവ് വൈറലായി

vanajaസോഷ്യല്‍മീഡിയയിലെ കാമഭ്രാന്തന്‍മാര്‍ക്ക് ചുട്ടമറുപടിയുമായി യുവഎഴുത്തുകാരി വനജ വാസുദേവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഋഷിരാജ് സിംഗിന്റെ 14സെക്കന്റ് പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പൊതു സ്ഥലങ്ങളിലും തെരുവുകളിലും കാണുന്ന പുരുഷന്‍മാരെ താന്‍ നോക്കാറുണ്ടെന്നും അവരുടെ നോട്ടം കൂടുതല്‍ ആത്മവിശ്വാസം പകരുന്നുവെന്നും പറഞ്ഞ് പോസ്റ്റ് ചെയ്ത കുറിപ്പിനു ശേഷം ഇന്‍ബോക്‌സിലേക്ക് തന്നെ തേടിയെത്തിയ അശ്ലീല മെസ്സേജുകള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരിക്കുകയാണ് വനജ വാസുദേവ്. പോസ്റ്റ് നവമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

പൊതു സ്ഥലങ്ങളിലും തെരുവുകളിലും കാണുന്ന പുരുഷന്‍മാരെ താന്‍ നോക്കാറുണ്ടെന്നും അവരുടെ നോട്ടം കൂടുതല്‍ ആത്മവിശ്വാസം പകരുന്നു എന്നും പറഞ്ഞുള്ള വനജ വാസുദേവിന്റെ പോസ്റ്റിന് വലിയ തോതിലുള്ള വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. വനജയുടെ കാഴ്ചപാടുകളെ അധിക്ഷേപിച്ച ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ ചിലര്‍, വനജയോട് കിടപ്പറ പങ്കിടാനുള്ള നിരക്ക് എത്രയാണെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടാമോ എന്നും വരെ ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ വനജ വാസുദേവ് പോസ്റ്റ് ചെയ്തത്.

ഒരൊറ്റ പോസ്റ്റിടലില്‍ കുത്തിയൊലിച്ച് വന്ന മെസ്സേജുകള്‍ക്കിടയില്‍ ആര്‍ഷഭാരത സംസ്‌കാരം പഠിപ്പിക്കാന്‍ വന്ന നേരാങ്ങളമാരോട് എന്ത് പുലഭ്യവും സംസ്‌കാരവുമാണ് എന്നെ പഠിപ്പിച്ചുതരുന്നതെന്ന് വനജ തന്റെ പോസ്റ്റില്‍ കുറിക്കുന്നു. എതിരെ വരുന്ന ആണൊരുത്തനെ ഞാന്‍ നോക്കും എന്ന് പറഞ്ഞതിനര്‍ത്ഥം നീയൊക്കെ വിളിക്കുന്നിടത്ത് വന്ന് ഉടുമുണ്ട് അഴിക്കും എന്നല്ല. നീയൊക്കെ ഇന്‍ബോക്‌സില്‍ ഒട്ടിച്ചിട്ട് പോകുന്നതിന് മറുപടി തരാത്തത് കഴിവ് കേടെന്ന് ധരിക്കുകയും അരുത്. ജീവിതം എനിക്ക് തമാശയല്ല സഹോദരന്‍മാരെ. സ്വന്തമായി അധ്വാനിച്ച് ഇരു കാലില്‍ നിവര്‍ന്ന് നില്‍ക്കാന്‍ കഴിയുന്നത്, ചെറിയ ഈ ശരീരത്തിനുള്ളില്‍ ഉറച്ച ഒരു മനസ്സുള്ളത് കൊണ്ടാണ്. നിങ്ങളുടെ വെടിയെന്നും, വെടിപ്പുരയെന്നുമുള്ള വിളിക്ക് അതിനെ വിറപ്പിക്കാന്‍ കഴിയില്ല.

നഖം കടിച്ച് കാല്‍വിരല്‍ കൊണ്ട് കളം വരച്ച് വാതില്‍ പടിയില്‍ മറഞ്ഞിരിക്കുന്ന പെണ്ണിന്റെ വിഗ്രഹം മനസ്സില്‍ നിന്ന് ഉടച്ച് എന്നേ കളഞ്ഞതാണ്. അതിനാല്‍ രണ്ടിഞ്ഞ് നീളമുള്ള സ്‌കെയിലില്‍ എന്റെ ജീവിതം അളക്കാന്‍ വരരുത്. നാഴിയില്‍ എന്റെ കോണ്‍ഫിഡന്‍സും അളക്കാന്‍ നില്‍ക്കരുത്. മുകളില്‍ പറഞ്ഞതെല്ലാം വായിച്ച് കഴിഞ്ഞെങ്കില്‍ ധൈര്യമുണ്ടോ നിനക്കൊക്കെ എന്നെ കിടപ്പറയിലേക്ക് ക്ഷണിക്കാന്‍ ഉണ്ടെങ്കില്‍ ഇന്‍ബോക്‌സില്‍ അല്ല, എന്നെ ഞാന്‍ തന്നെ പറഞ്ഞ ഈ പോസ്റ്റിന് ചോട്ടില്‍ ധൈര്യമായി വരാം. അത് പറ്റിയില്ലെങ്കില്‍ കേട്ടാലറയ്ക്കുന്ന തെറിയുമായോ, നിന്റെയൊക്കെ സദാചാരം പഠിപ്പിക്കാനോ ഇന്‍ബോക്‌സില്‍ വന്ന് പോകരുത്. വന്നാല്‍ തിരിച്ച് ഞാനും ഒരു കോഴ്‌സ് അങ്ങോട്ടും പഠിപ്പിച്ച് വിടും. നല്ല വൃത്തിയായി തന്നെ എന്നു പറഞ്ഞാണ് വനജ വാസുദേവ് തന്റെ പോസ്റ്റ്

You must be logged in to post a comment Login