സോഷ്യല്‍ മീഡിയ ഉപയോഗത്തിന് അനുപമമായ പുത്തന്‍ മോഡലുമായി ബ്ലാക്ക്‌ബെറി

കൊച്ചി: സോഷ്യല്‍ മീഡിയ ജ്വരം സ്മാര്‍ട്ട് ഫോണുകളിലേക്ക് സംക്രമിക്കുന്ന കാലത്തിന് ഏറ്റവും അനുയോജ്യമായ പുത്തന്‍ ‘സൂപ്പര്‍ സോഷ്യല്‍’ സ്മാര്‍ട്ട് ഫോണ്‍ ബ്ലാക്ക്‌ബെറി 9720 വിപണിയില്‍. പ്രചാരമുള്ള എല്ലാ സോഷ്യല്‍ ആപ്പുകളുമായെത്തുന്ന ഈ മോഡല്‍ തികച്ചും പ്രീമിയം ഫിനിഷുള്ളതും, ആകര്‍ഷകമായ നിറങ്ങളില്‍ ലഭിക്കുന്നതുമാണ്. ‘ബ്ലാക്ക് ബെറി 7 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന 9720 സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ജീവിതചര്യയാക്കിയ പുത്തന്‍ തലമുറയ്ക്ക് ഏറെ അനുയോജ്യമാണ്;’ ബ്ലാക്ക്‌ബെറി ഇന്ത്യ ഡയറക്ട ര്‍ സുനില്‍ ലാല്‍വാനി പറഞ്ഞു.

കംപോസിംഗ് എളുപ്പമാക്കുന്ന വിശാലമായ ബ്ലാക്ക്‌ബെറി കീബോര്‍ഡ്, 2.8 ഇഞ്ച് ടച്ച് സ്‌ക്രീന്‍, നാവിഗേഷന്‍ എളുപ്പമാക്കുന്ന ട്രാക്ക്പാഡ്, ഉയര്‍ന്ന ബാറ്ററി ലൈഫ് എന്നിവ വാ ഗ്ദാനം ചെയ്യുന്ന ഈ പുതിയ മോഡലില്‍ ബ്ലാക്ക്‌ബെറി മെസഞ്ചറിന്റെ ഏറ്റവും പുതിയ വെര്‍ഷനാണുള്ളത്.

 

ബില്‍റ്റ്-ഇന്‍ എഫ്.എം. റേഡിയോ, ബ്ലാക്ക്‌ബെറി 7 ആപ്ലിക്കേഷനുക ളും ഗെയിമുകളും ലഭ്യമായ ബ്ലാക്ക്‌ബെറി വേള്‍ഡ് എന്നിവ ഈ മോഡലിന്റെ ഇതര സവിശേഷതകളാണ്.

പരിഷ്‌കരിച്ച ബ്ലാക്ക്‌ബെറി 7 ഒഎസ് ഒരേ സമയം ഒന്നിലധികം ടാസ്‌കുകള്‍ നിര്‍വഹിക്കുന്നത് എളുപ്പമാക്കുന്നു. സെപ്റ്റംബര്‍ 14 മുതല്‍ ഇന്ത്യയിലെ എല്ലാ അംഗീകൃത റീട്ടെയില്‍ സ്റ്റോറുകളിലും പുതിയ മോഡല്‍ ലഭ്യമായി തുടങ്ങും. വില 15,990 രൂപ.

You must be logged in to post a comment Login