സോഷ്യൽ മീഡിയ ടാക്‌സ് പ്രാബല്യത്തിൽ

social media tax in uganda

പ്രതിഷേധങ്ങൾക്കിടെ ഉഗാണ്ടയിൽ സോഷ്യൽ മീഡിയ ടാക്‌സ് ഏർപ്പെടുത്തി. നടപടി സർക്കാരിന്റെ വരുമാനം വർധിക്കാൻ ഇടയാക്കുമെന്നാണ് വിശദീകരണം. എന്നാലിത് അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമെന്നാണ് വിമർശകരുടെ പക്ഷം.

ഉഗാണ്ടയിലെ വാട്‌സ്ആപ്പ്, ഫേസ് ബുക്ക്, ട്വിറ്റർ ഉപയോക്താക്കളിൽ നിന്ന് ഇന്നലെ മുതലാണ് സോഷ്യൽ മീഡിയ ടാക്‌സ് ഈടാക്കി തുടങ്ങിയത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഉഗാണ്ടൻ പാർലമെന്റ് സോഷ്യൽ മീഡിയ ടാക്‌സ് നിയമം പാസാക്കിയത്. ഉഗാണ്ടൻ ജനസംഖ്യയുടെ 41 ശതമാനം ജനങ്ങളും ഇന്റർനെറ്റ് ഉപയോക്താക്കളാണ്. ഇവർ ഒരു ദിവസം ഏകദേശം 1.5 ഡോളർ ടാക്‌സ് ആണ് നൽകേണ്ടിവരുന്നത്.

2020 ആകുമ്പോഴേക്കും വരുമാനം വർധിപ്പിക്കാൻ ഈ സമ്പ്രദായം സഹായകരമാകുമെന്നാണ് സർക്കാർ പറയുന്നത്.

You must be logged in to post a comment Login