സ്കൂൾ വിദ്യാഭ്യാസരംഗം പൂർണ്ണമായി പൊളിച്ചെഴുതണമെന്ന് വിദഗ്ധ സമിതി

expert committee submits report to totally revamp school education sector

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് അടിമുടി മാറ്റം വരുന്നു. സ്കൂള്‍ വിദ്യാഭ്യാസസംവിധാനം പൂര്‍ണ്ണമായി പൊളിച്ചെഴുതാനുള്ള നിര്‍ദേശങ്ങളുമായി വിദഗ്ധ സമിതി മുഖ്യമന്ത്രിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.

എൽപി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി എന്നിങ്ങനെ നിലവിലുള്ള ഘടന മാറ്റാൻ സമിതി ശുപാര്‍ശ ചെയ്യുന്നു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒരൊറ്റ ഡയറക്ടറേറ്റിന് കീഴിലാക്കണമെന്നും ശുപാര്‍ശയുണ്ട്.

ഒന്നു മുതൽ ഏഴു വരെ ക്ലാസുകള്‍ ഒരു സ്ട്രീമിനു കീഴിലും എട്ടു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ക്കായി മറ്റൊരു സ്ട്രീമും രൂപീകരിക്കാനാണ് ശുപാര്‍ശ. ഏഴാം ക്ലാസ് വരെ ബിരുദവും ബിഎഡുമാണ് അധ്യാപകര്‍ക്ക് യോഗ്യത വേണ്ടത്. എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ അധ്യാപകര്‍ക്ക് ബിരുദാനന്തര ബിരുദവും വേണം.

You must be logged in to post a comment Login