സ്ത്രീകളില്‍ വൃക്കരോഗം വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

kidney

സ്ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് സ്ഥായിയായ വൃക്കരോഗം (ക്രോണിക് കിഡ്‌നി ഡിസീസ്) 14 ശതമാനത്തോളം കൂടുതലായി കാണപ്പെടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. ദീര്‍ഘകാലമായി തുടരുന്നവൃക്കരോഗം മൂലം ഒരു വര്‍ഷത്തിനിടെ ആറു ലക്ഷത്തോളം വനിതകളാണ് ലോകത്തില്‍ മരണത്തിന് കീഴടങ്ങിയത്.

ജനിതക ഘടകങ്ങളും ഹോര്‍മോണ്‍ വ്യതിയാനവുമാണ് സ്ത്രീകളില്‍ ഈ രോഗം കൂടുതലായി കാണപ്പെടാന്‍ കാരണം. ഗര്‍ഭിണികളില്‍ ഗര്‍ഭച്ഛിദ്രത്തിനും മാസം തികയാതെയുള്ള പ്രസവത്തിനും സ്ഥായിയായ വൃക്കരോഗം കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീകളില്‍ മൂത്രാശയ രോഗങ്ങള്‍ക്ക് തക്ക സമയത്ത് ചികിത്സ തേടാതിരിക്കുന്നതും വൃക്കരോഗങ്ങളിലേക്ക് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വിട്ടുമാറാത്ത ക്ഷീണം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, വിശപ്പില്ലായ്മ തുടങ്ങിയവയാണ് വൃക്ക രോഗങ്ങളുടെ പ്രാഥമിക ലക്ഷണങ്ങള്‍.

You must be logged in to post a comment Login