സ്ത്രീകള്‍ ആര്‍ത്തവ വിരാമത്തിന് ശേഷം ശരീര ഭാരം കുറച്ചാല്‍..

Weight loss in postmenopausal women can cut down risk of breast cancer
സ്ത്രീകള്‍ ആര്‍ത്തവ വിരാമത്തിന് ശേഷം ശരീര ഭാരം കുറക്കുന്നത് നല്ലതാണ്.  ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകള്‍ അവരുടെ ശരീര ഭാരം കുറക്കുന്നത് സ്തനാര്‍ബുദം ഉണ്ടാകാനുളള സാധ്യക കുറയ്ക്കുമെന്ന് പഠനം. കാലിഫോര്‍ണിയയിലെ ഹോപ്പ് നാഷണല്‍ മെഡിക്കല്‍ സെന്‍ററാണ് പഠനം നടത്തിയത്.

അഞ്ച് ശതമാനം ശരീരഭാരം കുറച്ച സ്ത്രീകള്‍ക്ക് മറ്റുളളവരെ വെച്ച് 12 ശതമാനം മാത്രമേ  സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യതയുളളൂ. സ്ത്രീകളെ സ്തനാര്‍ബുദത്തിലേക്ക് എത്തിക്കുന്ന ഒരു പ്രധാന പ്രശ്‌നം അമിതവണ്ണം ആണ്. ആര്‍ത്തവ വിരാമം കഴിഞ്ഞ സ്ത്രീകള്‍ അമിത വണ്ണം കുറയ്ക്കുന്നത് സ്തനാര്‍ബുദം വരുന്നത് തടയുമെന്ന് ഞങ്ങളുടെ പഠനം പറയുന്നു എന്ന് ഹോപ്പ് നാഷണല്‍ മെഡിക്കല്‍ സെന്‍ററിലെ ഡോക്ടര്‍ റോവാന്‍ പറയുന്നു.

കൊഴുപ്പ്  കുറയ്ക്കാനുളള ഡയറ്റിലൂടെ സ്തനാര്‍ബുദം വരാനുളള സാധ്യത കുറയ്ക്കാന്‍ കഴിയുമെന്നും ഡോക്ടര്‍ പറയുന്നു. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

You must be logged in to post a comment Login