സ്ത്രീകൾക്ക് വേണ്ടി രമ്യാ നമ്പീശന്റെ ‘അൺഹൈഡ്’

സമൂഹത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പ്രതിഫലിക്കുന്ന കണ്ണാടിയായ രമ്യാ നമ്പീശന്റെ ‘അൺഹൈഡ്’ എന്ന ഹ്രസ്വ ചിത്രം. രമ്യ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം അഭിനേതാക്കളായ മഞ്ജു വാര്യർ, വിജയ് സേതുപതി, സംവിധായകൻ കാർത്തിക് സുബ്ബരാജ് എന്നിവരാണ് സമൂഹ മാധ്യമത്തിലൂടെ പുറത്തിറക്കിയത്.

വസ്ത്രത്തിന്റെ പേരിൽ, ലൈംഗികതയുടെ പേരിൽ, … അങ്ങനെ വിവിധ വിഷയങ്ങളിൽ സ്ത്രീകൾ നേരിടുന്ന ചെറുതും വലുതുമായ പ്രശ്നങ്ങളെ കുറിച്ചാണ് രമ്യ ചിത്രത്തിലൂടെ പറയുന്നത്. ‘ഈ ലോകം എല്ലാവർക്കുമുള്ളതാണ്. നമുക്ക് ഒത്തെരുമിച്ച് ഇതിനെ മനോഹരമാക്കാം. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ… ‘എന്ന സന്ദേശത്തോട് കൂടിയാണ് ഹ്രസ്വ ചിത്രം അവസാനിക്കുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയതും താരം തന്നെയാണ്. ശ്രിത ശിവദാസും ചിത്രത്തിലുണ്ട്.

രമ്യയുടെ സഹോദരനായ രാഹുൽ സുബ്രഹ്മണ്യനാണ് സംഗീതമൊരുക്കിയത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നീൽ ഡീക്കുഞ്ഞ.

You must be logged in to post a comment Login