സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി; പൊല്ലാപ്പിലായി കോഹ്‌ലിയും(വീഡിയോ)

മുബൈ: കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയും കെ.എല്‍ രാഹുലും നടപടി നേരിടുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മറ്റൊരു വീഡിയോയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ വീഡിയോ. ഈ വീഡിയോ വിരാടിന് തന്നെ തലവേദനയായിരിക്കുകയാണ്. മോശം പരാമര്‍ശം നടത്തിയ ഹര്‍ദിക്കിനും കെ.എല്‍ രാഹുലിനുമെതിരെ വിരാട് വിമര്‍ശനമുന്നയിക്കുക കൂടി ചെയ്തതാണ് ഇപ്പോള്‍ ഈ വീഡിയോ ചര്‍ച്ചയാകാന്‍ കാരണം.

ടി.വി താരം അനുഷ ദണ്ഡേക്കറിന് നല്‍കിയ അഭിമുഖത്തിനിടെ ഡേറ്റിംഗിനെ കുറിച്ചുള്ള ചോദ്യത്തിന് കോഹ്‌ലി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കോഹ്‌ലിയുടെ ഏറ്റവും വേഗത്തില്‍ അവസാനിച്ച ‘ഡേറ്റ്’ ഏതായിരുന്നുവെന്നാണ് അനുഷ ചോദിച്ചത്. ഇതിന് കോഹ്‌ലി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ‘ഇതുവരെ കാണാത്ത ഒരു പെണ്‍കുട്ടിയുമായി ഒരു ദിവസം ഞാന്‍ ഡേറ്റിന് പോയി. അത് അഞ്ച് മിനിറ്റുകൊണ്ട് അവസാനിച്ചു. ഞാന്‍ ആ പെണ്‍കുട്ടിയെ കണ്ട് ഓടി രക്ഷപെട്ടു’.

അതെന്താണ് ഓടിപ്പോയതെന്ന അനുഷയുടെ ചോദ്യത്തിന്, ‘ആ പെണ്‍കുട്ടി വിരൂപയായിരുന്നു’ എന്നാണ് കോഹ്‌ലി മറുപടി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ വാക്കുകള്‍ ഇന്ന് കോഹ്‌ലിയെ തിരിഞ്ഞുകൊത്തുകയാണ്. ഈ വീഡിയോ ഒരു ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനും ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Embedded video

Rohit Dennisharma

@DennisCricket_

Virat Kohli calls a girl “ugly” after leaving her stranded on a date.

Post your misogyny outrage below.

241 people are talking about this

ഹാര്‍ദിക് പാണ്ഡ്യയുടെ വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് എംടിവി ചിത്രീകരിച്ച രാഹുല്‍ ദ്രാവിഡിന്റെ അഭിമുഖവും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രാഹുല്‍ ദ്രാവിഡിനോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചാനല്‍ അവതാരികയുടെ വീഡിയോ ആണ് ഇത്. എംടിവിയുടെ പ്രാങ്ക് വീഡിയോ. രാഹുലിനെ പറ്റിക്കുക എന്നതാണ് ഉദ്ദേശം. അഭിമുഖത്തിന് ശേഷം ക്യാമറാമാന്‍ അടക്കമുള്ള മറ്റ് ക്രൂ മെമ്പേഴ്‌സിനോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിട്ട് അവതാരിക രാഹുലിനോട് ഇഷ്ടമാണെന്ന് പറയും. എന്നാല്‍ ഇതെല്ലാം ഒരു ഹിഡന്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്നുണ്ടാകും. എന്നാല്‍ അതിഥി (ഇവിടെ രാഹുല്‍) ഇത് അറിയില്ല. പെണ്‍കുട്ടിയോട് പഠനത്തില്‍ ശ്രദ്ധിക്കാനും വിവാഹ കാര്യം ഇപ്പോള്‍ ചിന്തിക്കേണ്ടതില്ലെന്ന ഉപദേശവും നല്‍കുന്ന രാഹുലിനെ കാണിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

You must be logged in to post a comment Login