സ്ത്രീസുരക്ഷ; രണ്ടാം സ്ഥാനം കേരളത്തിന്

61428600

ന്യൂഡല്‍ഹി: ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളിൽ ഒന്നാം സ്ഥാനം ഗോവയ്ക്ക്. കേരളത്തിന് രണ്ടാം സ്ഥാനം ലഭിച്ചു. പ്ലാന്‍ ഇന്ത്യയാണ് ജെന്‍ഡര്‍ ​വള്‍നെറബിലിറ്റി ഇന്‍ഡക്സ് ( ജിവിഐ) പ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മിസോറാം,സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം, മൂന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി.

സ്ത്രീസുരക്ഷയില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനം ബീഹാര്‍ ആണ്. ജാർഖണ്ഡും ഉത്തർ പ്രദേശും ഡൽഹിയുമാണ് ബിഹാറിന് മുമ്പുള്ളത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം ,സുരക്ഷ, തുടങ്ങിയ ഘടകങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജിവിഐ തയാറാക്കിയത്.

സ്ത്രീകളുടെ ആരോഗ്യം കേരളത്തെ മുന്നിലെത്തിച്ചപ്പോള്‍, സ്ത്രീ സുരക്ഷയാണ് ഗോവയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. ദേശീയ ശരാശരി 0.5314 ആയിരിക്കെ ഗോവയുടെ ഇന്‍ഡെക്‌സ് 0.656. ​ 0.634 ആണ് കേരളത്തിന്റെ ജിവിഐ .

You must be logged in to post a comment Login