സ്ഥാനാര്‍ഥി നിര്‍ണയം: മധ്യപ്രദേശ് കോണ്‍ഗ്രസ് ആശയക്കുഴപ്പത്തില്‍

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. 230 മണ്ഡലങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസിന് 229 ഇടത്തേ സ്ഥാനാത്ഥികളുളളൂ. അവസാന നിമിഷത്തെ ആശയക്കുഴപ്പം മൂലം ഒരിടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. ഇതിനിടെ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ച രീതിയില്‍ മുതിര്‍ന്ന നേതാവ് ദ്വിഗ് വിജയ് സിങ് അതൃപ്തി പ്രകടിപ്പിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുറച്ചു കൂടി ശ്രദ്ധ കാട്ടാമായിരുന്നു എന്ന് ദ്വിഗ് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

AS India Elections
2587 സ്ഥാനാത്ഥികളാണ് അവസാന നിമിഷം മത്സര രംഗത്തുള്ളത്. 487 പേര്‍ ഇന്നലെ പത്രിക പിന്‍വലിച്ചിരുന്നു. സിംഗ്‌റോളി ജില്ലയിലെ ദേവസര്‍ മണ്ഡലത്തിലാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയില്ലാത്തത്. സര്‍ക്കാര്‍ സര്‍വീസിലെ ഡോക്ടറായ എച്ച് എല്‍ പ്രജാപതിയെ കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ഥിയാക്കിയിരുന്നു.

എന്നാല്‍ അന്വേഷണം നിലവിലുള്ളതിനാല്‍ സര്‍വീസില്‍നിന്നു പിരിയാന്‍ സര്‍ക്കാര്‍ പ്രജാപതിയെ അനുവദിച്ചില്ല. ഒടുവില്‍ അവസാന നിമിഷം പ്രഖ്യാപിച്ച ബന്‍സ്മണി പ്രസാദിന് ചിഹ്നം നല്കുന്നതിനുള്ള ബി സ്ലിപ്പ് ഫോം എത്തിച്ചു കൊടുക്കാന്‍ പാര്‍ട്ടിക്കായില്ല. ഇതോടെ ഈ മണ്ഡലത്തില്‍ സ്വതന്ത്രരായി പത്രിക നല്കിയ ആരെയെങ്കിലും പിന്തുണയ്‌ക്കേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്.

You must be logged in to post a comment Login