സ്ഥാപനങ്ങള്‍ പ്രവര്‍ത്തന സമയം മാറ്റണമെന്ന് പൊലീസ്

ദുബൈ: റമദാനില്‍ രാവിലെയും വൈകിട്ടും റോഡിലെ തിരക്ക് പരിഗണിച്ച് സ്ഥാപനങ്ങളും യൂനിവേഴ്‌സിറ്റികളും പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ദുബൈ പൊലീസ് ആവശ്യപ്പെട്ടു. പ്രവര്‍ത്തന സമയം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും അര മണിക്കൂര്‍ മുന്നോട്ടോ പുറകോട്ടോ ആക്കണമെന്നാണ് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ ആവശ്യപ്പെട്ടത്.
തിരക്കും അമിതവേഗവും മൂലം ദുബൈയിലെ റോഡുകളില്‍ അപകടങ്ങളും ഗതാഗതക്കുരുക്കും വര്‍ധിക്കുകയാണ്. ദുബൈ ഹത്ത റോഡില്‍ വ്യാഴാഴ്ച നടന്ന വാഹനാപകടത്തില്‍ സ്വദേശി മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നത്.നോമ്പ് തുറക്ക് വീട്ടിലെത്താന്‍ അമിത വേഗത്തില്‍ പോകുന്നതിനാലാണ് അപകടങ്ങളുണ്ടാകുന്നതെന്ന് പൊലീസ് പറഞ്ഞു.

policedubai

രാത്രി സമയത്ത് റോഡുകളില്‍ യുവാക്കള്‍ വാഹനങ്ങളില്‍ മത്സരയോട്ടം നടത്തുന്നതും അപകടം ക്ഷണിച്ചുവരുത്തുന്നു. ഇഫ്താര്‍ സമയത്ത് അമിതവേഗത്തില്‍ വാഹനമോടിക്കരുതെന്ന് പൊലീസ് െ്രെഡവര്‍മാരോട് അഭ്യര്‍ഥിച്ചു. ക്ഷീണം മൂലം ഈ സമയത്ത് ശ്രദ്ധ പാളിപ്പോകാന്‍ സാധ്യതയുണ്ട്.
അമിതവേഗം കൂടിയായാല്‍ അപകടങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്. സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും ഒരേ സമയത്ത് പ്രവര്‍ത്തനം തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുമ്പോള്‍ റോഡില്‍ തിരക്കേറുകയാണ്. പ്രവര്‍ത്തന സമയത്തില്‍ അര മണിക്കൂര്‍ വ്യത്യാസമുണ്ടായാല്‍ തന്നെ തിരക്ക് ഒരുപരിധിവരെ കുറക്കാന്‍ സാധിക്കും.
രാത്രി കാലങ്ങളില്‍ റോഡില്‍ മത്സരയോട്ടം നടത്തുന്ന യുവാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മേജര്‍ സഫീന്‍ പറഞ്ഞു. ഉഗ്ര ശബ്ദമുണ്ടാക്കി താമസ കേന്ദ്രങ്ങളിലൂടെ പായുന്ന വാഹനങ്ങള്‍ക്കെതിരെയും ഇഫ്താര്‍ സമയത്ത് അമിത വേഗത്തില്‍ പായുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

You must be logged in to post a comment Login