സ്പാനിഷ് ലാലിഗ:ആദ്യ എല്‍ ക്ലാസിക്കോ ഇന്ന്,പോരാട്ടം റയലും ബാഴ്‌സയും

Real Madrid's Cristiano Ronaldo shakes hands with Barcelona's Lionel Messi before La Liga's second 'Clasico' soccer match of the season in Madrid

നൗക്യാമ്പ്:സ്പാനിഷ് ലീഗിലെ ആദ്യ എല്‍ ക്ലാസിക്കോ മത്സരം ഇന്ന് നടക്കും. സ്വന്തം തട്ടകത്തിലാണ് ബാഴ്‌സലോണ, റയല്‍ മാഡ്രിഡിനെ എതിരിടുന്നത്. മത്സരം ഇന്ത്യന്‍ സമയം രാത്രി 8.45 ന് നടക്കും.

സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ടീമുകളാണ് റയല്‍ മാഡ്രിഡും ബാഴ്‌സലോണയും.ലയണല്‍ മെസി ,നെയ്മര്‍ ,ലൂയി സുവാരസ് ത്രയത്തിന്റെ കരുത്തിലാണ് ബാഴ്‌സലോണ ഇറങ്ങുന്നത്. അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരീം ബെന്‍സേമ, ഗരത് ബെയില്‍ എന്നിവര്‍ റയലിനും  തുണയാകും. നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. പത്ത് ജയവും മൂന്ന് സമനിലയുമാണുളളത്. ഈ സീസണില്‍ ഇതുവരെ തോല്‍വിയറിയാത്ത ടീമാണ് റയല്‍.

അതേസമയം നിലവില്‍ 13 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്തുണ്ട്. എട്ട് കളികള്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണം സമനിലയിലായി. രണ്ടെണ്ണത്തിന് പരാജയപ്പെട്ടു. . അവസാന 13 എല്‍ ക്ലാസിക്കോകളില്‍ സ്വന്തം മൈതാനത്ത് ബാഴ്‌സ പരാജയപ്പെട്ടത് മൂന്നെണ്ണത്തില്‍ മാത്രം. ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയലിനെ കീഴടക്കിയാല്‍ അത് ബാഴ്‌സയുടെ അന്‍പതാം വിജയമാകും. എന്നാല്‍ അവസാനം കളിച്ച ഒമ്പത് പോരാട്ടങ്ങളില്‍ അഞ്ചിലും ജയിച്ചത് റയലായിരുന്നു.

You must be logged in to post a comment Login