സ്പാനിഷ് ലാലിഗയിലെ ആദ്യ എല്‍ ക്ലാസിക്കോ നാളെ നൗക്യാമ്പില്‍

ronaldo-vs-messi

നൗക്യാമ്പ്:സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ പോരാട്ടത്തിന് അരങ്ങൊരുങ്ങി. നാളെ രാത്രി 8.45 ന് ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ നൗക്യാമ്പില്‍ ബാഴ്‌സയും റയലും ഏറ്റുമുട്ടും.ലീഗില്‍ പോയിന്റ് നിലയില്‍ ഒന്നും രണ്ടും സ്ഥാനത്താണ് ഇരുവരും.13 മത്സരങ്ങളില്‍ നിന്ന് തോല്‍വിയറിയാതെ 33 പോയിന്റുമായി റയലാണ് ഒന്നാം സ്ഥാനത്ത്. 10 ജയവും മൂന്ന് സമനിലയുമാണ് അവര്‍ക്കുള്ളത്. എട്ട് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയുമായി 27 പോയിന്റോടെ ബാഴ്‌സലോണ രണ്ടാം സ്ഥാനത്തുണ്ട്.

അതേസമയം അവസാന 13 എല്‍ ക്ലാസിക്കോകളില്‍ സ്വന്തം ഗ്രൗണ്ടില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമേ തോല്‍വി വഴങ്ങിയിട്ടുള്ളുവെന്ന ആത്മവിശ്വാസവുമായാണ് ബാഴ്‌സ ഇറങ്ങുന്നുത്. ഏഴ് ജയവും മൂന്ന് സമനിലയും അവരുടെ അക്കൗണ്ടിലുണ്ട്. എന്നാല്‍ വിവിധ തലത്തിലായി ഇരുവരും ഏറ്റുമുട്ടിയ അവസാന ഒമ്പത് മത്സരങ്ങളില്‍ അഞ്ചിലും വിജയം റയലിനൊപ്പമാണ് നാളത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ റയലിന് മേല്‍ ബാഴ്‌സയുടെ 50 ാം വിജയമാകുമത്. ലയണല്‍ മെസി-ലൂയി സുവാരസ് -നെയ്മര്‍ ത്രയത്തിലാണ് ബാഴ്‌സയുടെ പ്രതീക്ഷയെങ്കില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ -കരീം ബെന്‍സേമ ഗാരെത് ബെയ്ല്‍ ത്രയത്തിലാണ് റയല്‍ പ്രതീക്ഷ നിലനിര്‍ത്തുന്നത്.

You must be logged in to post a comment Login